/indian-express-malayalam/media/media_files/2025/08/02/madanbob-2025-08-02-21-25-02.jpg)
മദൻ ബോബ്
ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ്‌നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറിലെ വസതിയിൽ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അർബുദരോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
Also Read:നോവായി നാവാസ്; കലാഭവൻ നവാസിന്റെ മൃതദേഹം കബറടക്കി
തമിഴ്, മലയാളം, തെലുങ്ക ഭാഷകളിൽ ഉൾപ്പടെ 200ലധികം സിനിമകളിൽ മദൻ ബോബ് അഭിനയിച്ചിട്ടുണ്ട്. സംഗീതസംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു. സ്വഭാവവേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ഹാസ്യനടനെന്ന് നിലയിലാണ് തമിഴ്‌സിനിമയിൽ തന്റേതായൊരുയിടം സൃഷ്ടിച്ചെടുത്തത്.
Also Read:നടൻ മാത്രമല്ല, നല്ലൊരു ഗായകനും; പാട്ടിലൂടെ നവാസ് വിസ്മയിപ്പിച്ചപ്പോൾ, വീഡിയോ
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത നീരു കേതവൈ എന്ന ചിത്രത്തിലൂടെയാണ് മദൻ ബോബ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ചിത്രത്തിലെ മദൻ ബോബിന്റെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ അഭിനയരംഗത്തേക്ക വഴി തിരിച്ചുവിട്ടത്. വിജയ്, അജിത്, സൂര്യ തുടങ്ങിയ മുൻനിര നടന്മാരുടെ ഹിറ്റ് ചിത്രങ്ങളിൽ ഒരുകാലത്ത് അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു.
ഫ്രണ്ട്‌സ്, പ്രിയമന തോഴി, സുന്ദര ട്രാവൽസ്, ജെമിനി, റൺ, ചന്ദ്രമുഖി, യൂത്ത്, വില്ലൻ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. മലയാളത്തിൽ ബ്ലെസി സംവിധാനം ചെയ്ത ഭ്രമരത്തിൽ മികച്ച വേഷമാണ് അവതരിപ്പിച്ചത്.
Also Read:ധ്യാൻ ശ്രീനിവാസന്റെ ഐഡി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവന്നപ്പോൾ ടെലിവിഷൻ ഷോകളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന അസതപോവാടു യാരു എന്ന കോമഡി ഷോയുടെ വിധികർത്താവായിരുന്നു അദ്ദേഹം. ടെലിവിഷൻ ഷോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിടയിലാണ് അദ്ദേഹം രോഗബാധിതനാകുന്നത്. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം അഡയാറിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടക്കും.
Read More: ടൊവിനോയുടെ നടികർ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us