scorecardresearch

ഒടുവിൽ പ്രണയം വെളിപ്പെടുത്തി തമന്ന

'എന്റെ ഹാപ്പി പ്ലെയ്സ്' എന്നാണ് വിജയ് വർമ്മയെ തമന്ന വിശേഷിപ്പിക്കുന്നത്

'എന്റെ ഹാപ്പി പ്ലെയ്സ്' എന്നാണ് വിജയ് വർമ്മയെ തമന്ന വിശേഷിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tamannaah Bhatia, Vijay Varma, Tamannaah Bhatia Vijay Varma relationship

താൻ ഓൺസ്ക്രീനിൽ ആദ്യമായി ചുംബിച്ച നടൻ വിജയ് വർമയെന്ന് തമന്ന,Photo: Entertainment Desk/ IE Malayalam

നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് തമന്ന. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ 'ലസ്റ്റ് സ്റ്റോറീസ് 2'ന്റെ സെറ്റിൽ വച്ച് കൂടുതൽ അടുത്തെന്നും തമന്ന പറയുന്നു. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമ്മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്.

Advertisment

"ഒരാൾ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ആരോടെങ്കിലും ആകർഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാൽ അത് തീർച്ചയായും കൂടുതൽ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല," തമന്ന പറഞ്ഞു.

"ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. വളരെ ഓർഗാനിക്കായാണ് എനിക്ക് അദ്ദേഹത്തോട് ആത്മബന്ധം തോന്നിയത്. എന്നോട് വളരെ സ്വാഭാവികമായും മനസ്സു തുറന്നും അദ്ദേഹം ഇടപ്പെട്ടപ്പോൾ അത് എനിക്കും കാര്യങ്ങൾ എളുപ്പമാക്കി. ഉയർന്ന നേട്ടം കൈവരിക്കുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം, എല്ലാറ്റിനും ഞങ്ങൾ കഠിനാധ്വാനം ചെയ്യണമെന്ന് ഞങ്ങൾ കരുതുന്നു. എന്തെങ്കിലും വളരെ ലളിതമാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളാവാൻ സ്വയം അതീവ ജാഗ്രത പുലർത്തേണ്ടതില്ലല്ലോ. നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരും. പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരു വ്യക്തി ഇതാ. ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, എന്റെ സന്തോഷമുള്ളയിടം."

ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് പിന്നാലെയാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള ഡേറ്റിംഗ് കിംവദന്തികൾ പ്രചരിച്ചു തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും ഇതുവരെ ഈ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല.

Advertisment

ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.

Tamannaah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: