തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് തമന്ന. തമിഴ് സിനിമാലോകത്ത് നിറഞ്ഞു നിന്ന തമന്ന തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ബാന്ദ്ര’യിലാണ് താരം എത്തുക.തമന്നയാണ് ചിത്രത്തിലെ നായിക എന്ന് അറിഞ്ഞതു മുതൽ ഏറെ ആഹ്ളാദത്തിലായിരുന്നു സിനിമാസ്വാദകർ.
സോഷ്യൽ മീഡിയയിൽ സജീവമായ തമന്ന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സാരി അണിഞ്ഞ് എത്നിക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. നാളുകൾക്കു ശേഷം തമന്നയെ നാടൻ ലുക്കിൽ കണ്ടത്തിലുള്ള ആഹ്ളാദത്തിലാണ് ആരാധകർ.
‘ബ്ലൂമിങ്ങ്’ എന്നാണ് ചിത്രത്തിനു തമന്ന നൽകിയ അടികുറിപ്പ്. നീല നിറത്തിലുള്ള സാരിയ്‌ക്കൊപ്പം റോയൽ ലുക്ക് നൽകുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. നിങ്ങൾ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് കമന്റ് ബോക്സിലൂടെ ആരാധകർ പറയുന്നത്.
‘രാമലീല’ യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരകര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ശരത് കുമാർ, ദിനോ മോറിയ എന്നിവർ ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ‘ബാന്ദ്ര’.