scorecardresearch

ഞാൻ ഗർഭിണിയല്ല, അതു കൊണ്ട് തിരക്ക് കൂട്ടേണ്ട കാര്യമില്ലല്ലോ; വിവാഹത്തെക്കുറിച്ച് താപ്‍സി

ബാഡ്മിന്റൺ താരം മത്യാസ് ബോയുമായി തപ്സി പന്നു ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ട്

ബാഡ്മിന്റൺ താരം മത്യാസ് ബോയുമായി തപ്സി പന്നു ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ട്

author-image
Entertainment Desk
New Update
Taapsee Pannu| Taapsee Pannu boyfriend| Mathias Boe|താപ്സി പന്നു

താപ്സി പന്നു

ബോളിവുഡിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച സമകാലിക നടിമാരുടെ ലിസ്റ്റിൽ ഏറ്റവും മുൻനിരയിൽ തന്നെ തപ്സി പന്നുവും ഉണ്ട്. പിങ്ക്, നാം ഷബാന, ബേബി, തപ്പഡ് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടാൻ തപ്സിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാനൊപ്പം 'ഡങ്കി' എന്ന ചിത്രത്തിലാണ് തപ്സി അടുത്തതായി അഭിനയിക്കുന്നത്.

Advertisment

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ തപ്സി ഇടയ്ക്ക് ആരാധകരുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം 'ആസ്ക് മി എനിതിംഗ്' സെഷനും തപ്സി നടത്തിയിരുന്നു. അവധിക്കാല പ്ലാനുകൾ, വരാനിരിക്കുന്ന പ്രൊജക്റ്റുകൾ എന്നിവയെ കുറിച്ചെല്ലാം തപ്സി ആരാധകരുമായി സംസാരിച്ചു. അതിനിടയിൽ താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

നിങ്ങൾ എപ്പോഴാണ് വിവാഹം കഴിക്കുക? എന്ന ചോദ്യത്തിന് തന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് തപ്സി മറുപടി നൽകിയത്. "ഞാൻ എപ്പോഴാണ് വിവാഹം കഴിക്കുന്നത്? എന്നല്ലേ. ഞാൻ ഇതുവരെ ഗർഭിണിയായിട്ടില്ല. അതിനാൽ ഉടൻ തന്നെ ഇല്ല. വിവാഹം കഴിക്കുമ്പോൾ ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കും," ചിരിയോടെ തപ്സി മറുപടി നൽകി.

publive-image

ബാഡ്മിന്റൺ താരം മത്യാസ് ബോയുമായി തപ്സി പന്നു ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ തന്റെ ഡേറ്റിംഗ് ജീവിതത്തെ വളരെ സ്വകാര്യമായി കൊണ്ടുപോവാൻ ഇഷ്ടപ്പെടുന്ന തപ്സി ഇതുവരെ ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിട്ടില്ല. അതേസമയം, മത്യാസ് തപ്സിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട് താനും.

Advertisment

2013ൽ 'ചഷ്മേ ബദ്ദൂർ' എന്ന ചിത്രത്തിലൂടെയായിരുന്നു തപ്സിയുടെ ബോളിവുഡ് അരങ്ങേറ്റം. നിരൂപക പ്രശംസ നേടിയ പിങ്ക്, നാം ഷബാന, ശൂർമ, മുൽക്ക്, മൻമർസിയാൻ, തപ്പഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനം തപ്സിയെ പോപ്പുലറാക്കി. ഗെയിം ഓവർ, ബദ്‌ല, സാന്ദ് കി ആംഖ്, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും തപ്സി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലർ, ദോബാരാ എന്നീ ത്രില്ലറുകളിലും തപ്സി അഭിനയിച്ചിരുന്നു.

വിക്രാന്ത് മാസിയ്ക്ക് ഒപ്പം ഹസീൻ ദിൽറുബയിലും തപ്സി തിളങ്ങി. മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ശബാഷ് മിതുവിലും തപ്സി അഭിനയിച്ചു. ഷാരൂഖ് ഖാനൊപ്പം രാജ്കുമാർ ഹിരാനിയുടെ ഡങ്കിയിലാണ് തപ്സി അടുത്തതായി അഭിനയിക്കുന്നത്.

Tapsee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: