scorecardresearch

മഹാറാണിയായി നയൻതാര; 'സെയ്റാ നരസിംഹ റെഡ്ഡി'വീഡിയോ ഗാനമെത്തി

ചിരിഞ്ജീവി, അമിതാഭ് ബച്ചൻ, തമന്ന, വിജയ് സേതുപതി, ജഗപതി ബാബു, കിച്ച സുദീപ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

ചിരിഞ്ജീവി, അമിതാഭ് ബച്ചൻ, തമന്ന, വിജയ് സേതുപതി, ജഗപതി ബാബു, കിച്ച സുദീപ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

author-image
Entertainment Desk
New Update
Sye Raa Narasimha Reddy, Sye Raa Narasimha Reddy lyrical video, chiranjeevi, nayanthara, Amitab Bachchan, Vijay Sethupathi, അമിതാഭ് ബച്ചൻ, ചിരഞ്ജീവി, വിജയ് സേതുപതി, നയൻതാര

ബ്രഹ്മാണ്ഡ ചിത്രം 'സെയ്റാ നരസിംഹ റെഡ്ഡി'യിലെ ലിറിക്കൽ വീഡിയോ ഗാനമെത്തി. സിജു തുറവൂരിൻ്റെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുധിനി ചൗഹാൻ, ശ്രേയ ഘോഷാൽ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രാജീവ് സുന്ദരേശൻ, അരുൺ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.

Advertisment

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിൻ്റെ വേഷത്തിൽ ചിത്രത്തിൽ അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരയോദ്ധാവും ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമാണ് നരസിംഹ റെഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവി വേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോൾ യോദ്ധാവിൻ്റെ വേഷത്തിൽ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തിൽ നടി നയൻതാരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.

മോഹൻലാലിൻ്റെ ശബ്ദത്തിൽ 'സെയ്റ നരസിംഹ റെഡ്ഡി' ടീസര്‍ മുമ്പ് പുറത്തിറങ്ങിയിരുന്നത് ഏറെ വൈറലായിരുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്‍റെ ആദ്യ നിർമാണ സംരംഭവും കൂടിയാണ് ഈ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക. ബാഹുബലി, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവായിരിക്കും ഈ സിനിമയുടേതെന്നാണ് ഏവരും കണക്കുകൂട്ടുന്നതും.

Read more: അങ്ങനെയല്ല, ഇങ്ങനെ; അജുവിനെയും ധ്യാനിനെയും പോസ് ചെയ്യാൻ പഠിപ്പിച്ച് നയൻതാര; വീഡിയോ

Nayanthara Vijay Sethupathi Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: