scorecardresearch

ജീവയ്ക്കു ഉഗ്രന്‍ പണി നല്‍കി ശ്വേത മേനോന്‍; വീഡിയോ

ജീവ അവതാരകനായി എത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്വേത

ജീവ അവതാരകനായി എത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്വേത

author-image
Entertainment Desk
New Update
Swetha Menon, Jeeva Joseph, Viral interview

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രിയനായ അവതാരകനാണ് ജീവ ജോസഫ്. മഴവില്‍ മനോരമയില്‍ ജീവ അവതരിപ്പിക്കുന്ന 'ക്രേസി സ്റ്റാര്‍സ്‌' എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയ ശ്വേത മേനോന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംസാരിക്കുന്നതിനിടയില്‍ ദേഷ്യപ്പെട്ടിറങ്ങി പോകുന്ന ശ്വേതയെ വീഡിയോയില്‍ കാണാം. എന്നാല്‍ ജീവയെ ചെറുതായിട്ടു പേടിപ്പിക്കാന്‍ ചെയ്ത കുസൃതിയായിരുന്നു അതെന്ന് ശ്വേത പറയുന്നുണ്ട്.

Advertisment

ജീവയുടെ ചോദ്യങ്ങളോടു അധികം താത്പര്യം പ്രകടിപ്പിക്കാതെയാണ് ശ്വേത അഭിമുഖത്തിന്റെ തുടക്കം മുതല്‍ പെരുമാറിയത്. നിങ്ങളെക്കുറിച്ചു ഞാന്‍ ഒരുപ്പാട് കെട്ടിട്ടുണ്ടെന്നും, എന്റെ സിനിമകളൊന്നു കാണാത്ത ഒരാളോടു താന്‍ എന്താണു പറയേണ്ടതെന്നുമൊക്കെ ശ്വേത ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. ശ്വേതയുടെ പെരുമാറ്റം കണ്ട് ഞെട്ടുന്ന ജീവ,പിന്നീട് സത്യവസ്ഥയറിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതും കാണാം. ജീവയ്ക്കു നല്ല തൊലിക്കട്ടിയാണെന്നു ശ്വേത വീഡിയോയ്ക്കവസാനം പറയുന്നുണ്ട്.

ജീവ പാവം, കണ്ടപ്പൊ സങ്കടമായി തുടങ്ങിയ ആരാധക കമന്റുകളും താഴെ വീഡിയോയ്ക്കു നിറഞ്ഞിട്ടുണ്ട്.

Advertisment
Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: