മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ട താരമാണ് ഷെയിന്‍ നിഗം. അഭിനയിത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും ആരാധകരെ നേടിയെടുക്കാന്‍ ഷെയ്നിനു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഷെയ്ന് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഷെയ്നിന്റെ പിതാവും കലാക്കാരനുമായിരുന്ന അബി ഷെയ്നിനെക്കുറിച്ചു പറയുന്നതാണ് വീഡിയോയിലുളളത്. ‘ എന്റെ മകനു മീശയൊക്കെ വന്നു, എന്നേക്കാള്‍ പൊക്കവുമുണ്ട്. ഞാന്‍ എന്തു പറഞ്ഞാലും കേള്‍ക്കും പക്ഷെ അനുസരിക്കില്ല’ എന്ന് അബി തമാശപൂര്‍വ്വം പറയുന്നുണ്ട്. ഗിന്നസ് പക്രുവിനൊപ്പം അബി പങ്കെടുത്ത ടെലിവിഷന്‍ പരിപാടിയില്‍ നിന്നുളള ദൃശ്യങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ‘യൂ ആര് ദി ബെസ്റ്റ് വാപ്പിച്ചി ‘ എന്ന അടിക്കുറിപ്പു നല്‍കിയാണ് ഷെയ്ന് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ജീവന് ജോജോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഉല്ലാസം’ ആണ് ഷെയ്നിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബര്‍മുഡ, വേല എന്നിവയാണ് ഷെയ്നിന്റെ പുതിയ ചിത്രങ്ങള്‍.