/indian-express-malayalam/media/media_files/uploads/2019/07/swati-jayasurya.jpg)
'സുബ്രമണ്യപുരം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേനി'ലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച താരമാണ് സ്വാതി റെഡ്ഡി. ആമേന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ ഹൃദയം കവര്‍ന്നു. ഏറ്റവും ഒടുവില്‍ ആടിലാണ് നമ്മള്‍ സ്വാതിയെ കണ്ടത്. ഇപ്പോളിതാ ഒരു ഇടവേളയ്ക്ക് ശേഷം സ്വാതി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യയുടെ തന്നെ 'തൃശൂര്‍ പൂരം' എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ മടങ്ങി വരവ്.
Read More: സ്വാതി റെഡ്ഡി വിവാഹിതയായി: ചിത്രങ്ങള്‍
രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് സ്വാതിയും ജയസൂര്യയും എത്തുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പക്ക തൃശൂര്‍കാരിയായാണ് സ്വാതി ചിത്രത്തില്‍ എത്തുന്നതും ഏറെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നും രതീഷ് വേഗ പറയുന്നു.
റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു മാസ് ആക്ഷന്‍ നായകനാണ് റൗണ്ട് ജയന്‍. വളരെ അതിശയോക്തി നിറഞ്ഞ ഒരു കഥാപാത്രമാണ് ഇത്. തൃശൂര്‍പൂരത്തിന്റെ വിവിധ ഘട്ടങ്ങളായ കൊടിയേറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് തുടങ്ങിയവയ്ക്ക് സമാനമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
സ്വാതി റെഡ്ഡി, ജയസൂര്യ എന്നിവരെ കൂടാതെ സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാകും.
'ഈ ചിത്രം മലയാള സിനിമയ്ക്ക് നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തും. അവര്‍ക്കെല്ലാം സിനിമയില്‍ നല്ല വേഷങ്ങള്‍ ഉണ്ടാകും,' രതീഷ് വേഗ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയിമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 65 മുതല്‍ 70 ദിവസത്തെ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ആമേന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതിലെ ‘സോളമനും ശോശന്നയും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ വളരെക്കാലം ഇടം പിടിച്ചിരുന്ന ഒന്നാണ്. ‘നോര്‍ത്ത് 24 കാതം’, ‘മോസയിലെ കുതിര മീനുകള്‍’, ‘ആട്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാതി. ടിവി അവതാരക ആയിട്ടായിരുന്നു സ്വാതിയുടെ തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ‘ഡെയ്ഞ്ചര്‍’ ആണ് സ്വാതിയുടെ ആദ്യ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.