ചലച്ചിത്ര താരം സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങിലാണ് സ്വാതി കൂട്ടുകാരന്‍ വികാസിനെ ജീവിത പങ്കാളിയാക്കിയത്.   മലേഷ്യന്‍ എയര്‍വേസിൽ ജോലി ചെയ്യുന്ന വികാസും  സ്വാതിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു. പിന്നീട് മലയാള സിനിമയിലെ താരങ്ങള്‍ക്കായി കൊച്ചിയില്‍ വിവാഹ സത്കാരം നടക്കുന്നുണ്ട്.

‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡി  ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത  ‘ആമേന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയത്.  ഇതിലെ ‘സോളമനും ശോശന്നയും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ വളരെക്കാലം ഇടം പിടിച്ചിരുന്ന ഒന്നാണ്.   ‘നോര്‍ത്ത് 24 കാതം’, ‘മോസയിലെ കുതിര മീനുകള്‍’, ‘ആട്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Read More: നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാതി. ടിവി അവതാരക ആയിട്ടായിരുന്നു സ്വാതിയുടെ തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ‘ഡെയ്ഞ്ചര്‍’ ആണ് സ്വാതിയുടെ ആദ്യ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook