/indian-express-malayalam/media/media_files/uploads/2020/06/sushant-singh-rajput-10.jpg)
കേരളം പ്രളയത്തിൽ മുങ്ങിയ ഒരു ദുരിതകാലത്ത് സഹായഹസ്തവുമായി എത്തിയവരിൽ സുശാന്ത് സിങ് രജ്‌പുതും ഉണ്ടായിരുന്നു. 2018 ലെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് സുശാന്ത് സംഭാവന ചെയ്തത്. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിലാണ് താരം ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ശുഭംരഞ്ജന്‍ എന്ന യുവാവായിരുന്നു തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടി ഏവരെയും ഞെട്ടിച്ചു. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കുമെന്നായിരുന്നു സുശാന്ത് പറഞ്ഞത്. സുശാന്ത് തന്നെ ഒരു കോടി രൂപ ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിച്ചു. ശുഭംരഞ്ജൻ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുകയും ട്രാൻസാഷൻ വിവരങ്ങൾ സുശാന്തിനു കൈമാറുകയും ചെയ്തു. അത്തരമൊരു സഹായം കേരളത്തിന് നൽകാൻ തനിക്ക് പ്രചോദനമായ ശുഭംരഞ്ജന് നന്ദി പറയാനും സുശാന്ത് മറന്നില്ല.
Read more: സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
കേരളത്തിനു മാത്രമല്ല, നാഗാലാൻഡിലെ വെള്ളപ്പൊക്കസമയത്തും ഒന്നര കോടി രൂപയുടെ സഹായഹസ്തവുമായി സുശാന്ത് എത്തിയിരുന്നു. നാഗാലാൻഡിൽ നേരിട്ടെത്തി പണം മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു സുശാന്ത്.
I am moved at the kind gesture made by @itsSSR and his team towards #NagalandFloods and willingness to help #Nagaland at this crucial hour. Your contribution is encouraging and I hope to see the rest of the nation come forward selflessly, to #DonateForNagalandpic.twitter.com/8ieoGohd0J
— Neiphiu Rio (@Neiphiu_Rio) September 4, 2018
ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Read more: അമ്മ; സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.