scorecardresearch

സുശാന്തും സാറയും പ്രണയത്തിലായിരുന്നുവെന്ന് സുശാന്തിന്റെ സുഹൃത്ത്

ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ ബന്ധം അവസാനിപ്പിച്ചെന്നും സുശാന്തിന്റെ സുഹൃത്ത് പറഞ്ഞു

ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ ബന്ധം അവസാനിപ്പിച്ചെന്നും സുശാന്തിന്റെ സുഹൃത്ത് പറഞ്ഞു

author-image
Entertainment Desk
New Update
sushant sara, samuel haokip, sushant sara dated, sushant friend samuel haokip, samuel haokip instagram post sushant, sushant singh rajput, samuel sushant sara, sara ali khan, kedarnath, sonchiriya, sushant death case, sushant cbi probe, ssr, sushant singh, sara ali khan news, ie malayalam

സുശാന്ത് സിങ് രാജ്‌പുതും 'കേദാർനാഥ്' ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ച സാറ അലിഖാനും 'തികച്ചും പ്രണയത്തിലായിരുന്നു' എന്ന് രാജ്‌പുത്തിന്റെ സുഹൃത്ത് സാമുവൽ ഹാവോകിപ്. എന്നാൽ "ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന്" സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും ഹാവോകിപ് പറഞ്ഞു.

Advertisment

Read More: ഇന്നെനിക്ക് അറിയാവുന്നതെല്ലാം ഞാൻ സഹോദരിമാരിൽ നിന്നും പഠിച്ചതാണ്; സുശാന്തിന്റെ വീഡിയോ വൈറലാവുന്നു

സുശാന്ത് സിങ് രാജ്‌പുതിന്റെ മരണത്തെത്തുടർന്ന് ബോളിവുഡിലെ സ്വജന പക്ഷപാതത്തെയും മാഫിയകളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കേയാണ് സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്നാണ് അത് അവസാനിച്ചതെന്നും ഹാവോകിപ് അവകാശപ്പെടുന്നത്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സുശാന്തിന്റെ സുഹൃത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.

View this post on Instagram

We accept the love we think we deserve -Stephen Chbosky

A post shared by Samuel Haokip (@jamlenpao) on

Advertisment

“കേദാർനാഥ് പ്രമോഷനുകളുടെ സമയം ഞാൻ ഓർക്കുന്നു… സുശാന്തും സാറയും തികച്ചും പ്രണയത്തിലായിരുന്നു… അവർ പിരിയാൻ പറ്റാത്തവിധത്തിലായിരുന്നു… നിഷ്കളങ്കമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇപ്പോൾ ബന്ധങ്ങളിൽ കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്. സുശാന്തിനൊപ്പം സാറയ്‌ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു… അത് കുടുംബം, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആരെങ്കിലുമായിക്കൊള്ളട്ട്. ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മർദ്ദം കാരണമാണോ ''സോഞ്ചിരിയ''യുടെ ബോക്സ് ഓഫീസ് പ്രകടനത്തിന് പിറകേ സുഷാന്തുമായി ബന്ധം വേർപെടുത്താൻ സാറ തീരുമാനിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു,” എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Read more: ക്യാമറയ്ക്ക് മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വീഡിയോ പങ്കുവച്ച് ഏക്ത കപൂർ

നടൻ സെയ്ഫ് അലി ഖാന്റെ മകളായ സാറാ അലി ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് അഭിഷേക് കപൂർ സംവിധാനം ചെയ്ത ''കേദാർനാഥി''ലൂടെയാണ്. കേദാർനാഥിന് ശേഷം പിന്നീട് ''സിംബ''യിലാണ് സാറ അഭിനയിച്ചത്. ഒപ്പം അഭിഷേക് ചൗബേ സംവിധാനം ചെയ്ത ''സോഞ്ചിരിയ''യിൽ സുശാന്തും പ്രത്യക്ഷപ്പെട്ടു.

Read More: Sushant and Sara were totally in love, claims Samuel Haokip

Sushant Singh Rajput Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: