/indian-express-malayalam/media/media_files/uploads/2020/08/kriti-sanon-sushant-1.jpg)
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട് സുശാന്തിന്റെ സുഹൃത്തും ബോളിവുഡ് താരവുമായ കൃതി സനോൺ. തന്റെ സഹോദരന് നീതി ലഭിക്കാനായി ശബ്ദമുയർത്താൻ സുശാന്തിന്റെ ആരാധകർ ശബ്ദമുയർത്തണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകേയാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആവശ്യപ്പെട്ടത്. .
“സത്യം ഉടൻ പുറത്തുവരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും എല്ലാ പ്രിയപ്പെട്ടവരും ഇതിന് ഒരു പര്യവസാനം അർഹിക്കുന്നു,” കൃതി പറഞ്ഞു.
Read More: ഇന്നെനിക്ക് അറിയാവുന്നതെല്ലാം ഞാൻ സഹോദരിമാരിൽ നിന്നും പഠിച്ചതാണ്; സുശാന്തിന്റെ വീഡിയോ വൈറലാവുന്നു
"സിബിഐ കേസ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു, അവർ രാഷ്ട്രീയ അജണ്ടകളില്ലാതെ കേസ് അന്വേഷിച്ച്, യഥാർത്ഥ അർത്ഥത്തിൽ, കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കരുതുന്നു!! അയാളുടെ ആത്മാവ് ശാന്തിയിൽ കഴിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,” കൃതി കുറിച്ചു #CBIForSSR #SushantSinghRajput എന്നീ ഹാഷ്ടാഗുകളോടെയാണ് കൃതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. 2017 ൽ പുറത്തിറങ്ങിയ റാബ്‌ത എന്ന സിനിമയിൽ സുശാന്തിന്റെ സഹതാരമായിരുന്നു കൃതി.
കൃതി സനോൺ മാത്രമല്ല, അങ്കിത ലോഖാണ്ഡെ, കങ്കണ റണാവത് എന്നിവരും സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീഡിയോകൾ പോസ്റ്റ് ചെയ്തു.
Read More: ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ദിഷ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
#JusticeForSushantSinghRajput#CBIforSSRpic.twitter.com/h2ORNB9UaP
— Ankita lokhande (@anky1912) August 13, 2020
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്ട്രർ ചെയ്ത കേസിൽ മോഡൽ റിയ ചക്രവർത്തി, അവരുടെ സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്തിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സിദ്ധാർത്ഥ് പിഠാനി, മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, സഹോദരി മിതു സിംഗ് എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇതിനകം ചോദ്യം ചെയ്തു.
Read More: Sushant’s family, friends and loved ones deserve closure: Kriti Sanon
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.