scorecardresearch

സുശാന്തിനോടുള്ള സ്നേഹം ലൈക്കാക്കി മാറ്റി പ്രേക്ഷകർ; റെക്കോർഡ് സൃഷ്ടിച്ച് 'ദിൽ ബെച്ചാര' ട്രെയിലർ

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ'യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ'യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്

author-image
Entertainment Desk
New Update
dil bechara trailer , sushant singh rajput

സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം 'ദിൽ ബെച്ചാര'യുടെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. ആരാധകർ മുതൽ താരങ്ങൾ വരെ തീരാവേദനയോടെ ട്രെയിലർ ഷെയർ ചെയ്യുകയാണ്. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്താണ് 'ദിൽ ബെച്ചാര' ട്രെയിലർ.

Advertisment

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ'യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്.

പുതുമുഖമായ സഞ്ജന സംഘിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 'ദ ഫാൾട്ട് ഇൻ ഔവർ സ്റ്റാർസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് ഇത്. ജോൺ ഗ്രീനിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദിൽ ബെച്ചാര'. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം. ജൂലൈ 24 മുതൽ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തു തുടങ്ങും.

Read more: കാണാനാകില്ല, കാണാതിരിക്കാനും; സുശാന്തിനോട് കൃതി പറയുന്നു

Trailer Youtube Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: