/indian-express-malayalam/media/media_files/uploads/2020/08/sushant-fi.jpg)
സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ തനിക്കെതിരായ കേസ് പട്നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിങ് നൽകിയ പരാതിൽ ബിഹാർ പോലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. റിയയ്ക്ക് സംരക്ഷണം നൽകില്ലെന്നും, ബിഹാർ പൊലീസിന് റിയയെ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read More: സുശാന്തിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല; ബിജെപി നേതാവിന്റെ ആരോപണം തള്ളി നടൻ
"ഹർജിക്കാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പട്നയിൽ നിന്ന് മുംബൈയിലേക്ക് നടപടികൾ കൈമാറാനാണ് അവരുടെ ഹർജി അപേക്ഷിച്ചു. ബിഹാർ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ എസ്‌ജി മേത്ത അറിയിച്ചു. അസാധാരണമായ സാഹചര്യത്തിൽ അന്തരിച്ച പ്രതിഭാശാലിയായ കലാകാരനായിരുന്നു സുശാന്ത് സിങ് രാജ്പുത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നിയമപ്രകാരം മുന്നോട്ടു പോകും," ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
The Bollywood Actress has averred in Top Court that she was in a “live-in relationship” with the Late Actor up until June 8, following which she shifted to her own home in Mumbai #SushanthSinghRajput#SushantSinghRajputDeathCase#SushantCoverup
— Live Law (@LiveLawIndia) August 5, 2020
മൂന്ന് ദിവസത്തിനുള്ളി സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അറിയിക്കാൻ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പട്നയിൽ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജിയിൽ മറുപടി അറിയിക്കാൻ മഹാരാഷ്ട്ര, ബിഹാർ പൊലീസ് സേനയോടും സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിനോടും ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ജൂൺ 14 നാണ് മുംബൈയിലെ സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ, വഞ്ചന, വിശ്വാസലംഘനം, ഭീഷണി, ബലമായി തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കുമെതിരെ ബിഹാർ പൊലീസ് കഴിഞ്ഞ ആഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
മഹാരാഷ്ട്ര പൊലീസ് കേസിലെ തെളിവുകൾ നശിപ്പിക്കുകയാണെന്ന് സുശാന്തിന്റെ പിതാവിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സുപ്രീംകോടതിയിൽ അവകാശപ്പെട്ടു. സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയച്ചു.
മുംബൈയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്തായിരുന്നു റിയ ചക്രവർത്തി സുപ്രീം കോടതിയെ സമീപിച്ചത്. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്‌ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.