സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം(ജൂൺ 13) തന്റെ വീട്ടിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു എന്നും സുശാന്ത് പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്നുമുള്ള ബിജെപി നേതാവും രാജ്യസഭ എംപിയുമായ നാരാൺ റാണെയുടെ ആരോപണം നിഷേധിച്ച് നടൻ ദിനോ മോറിയ. നാരായൺ റാണെയുടെ വാർത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദിനോ ആരോപണങ്ങൾ നിരസിച്ചത്.

Read More: സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം അംഗീകരിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

“എന്റെ വസതിയിൽ ഒരിക്കലും അത്തരം ഒത്തുചേരലുകൾ ഉണ്ടായിരുന്നില്ല, ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ ശരിയായി മനസ്സിലാക്കുക,” ദിനോ മോറിയ ട്വിറ്ററിൽ കുറിച്ചു. “ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ എന്റെ പേര് ഇതിലേക്ക് വലിച്ചിടരുത്.”

സുശാന്തിന്റെയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റേയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും രണ്ട് കേസുകളിലും സംസ്ഥാന സർക്കാർ ഇടപെട്ട് അട്ടിമറി നടത്തിയിട്ടുണ്ടെന്നും റാണെ ആരോപിച്ചിരുന്നു.

സുശാന്ത് സിംഗ് രജ്പുത് ജൂൺ 14 ന് മുംബൈ വസതിയിൽ വച്ച് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ മരണം സ്വജനപക്ഷപാതത്തെച്ചൊല്ലി സംവാദത്തിന് കാരണമായിട്ടുണ്ട്. നടൻ റിയ ചക്രവർത്തിക്കെതിരെ പട്‌നയിൽ ആത്മഹത്യക്കേസിൽ കുടുംബം കേസെടുത്തു.

ജൂൺ 14 നാണ് മുംബൈയിലെ സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണം സ്വജനപക്ഷപാതത്തെച്ചൊല്ലിയുള്ള സംവാദത്തിന് കാരണമായിരുന്നു. സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പാട്ന പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം, സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം എന്ന ബിഹാർ പൊലീസിന്റെ ആവശ്യം അംഗീകരിച്ചതാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അറിയിക്കാൻ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പട്നയിൽ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജിയിൽ മറുപടി അറിയിക്കാൻ മഹാരാഷ്ട്ര, ബിഹാർ പൊലീസ് സേനയോടും സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിനോടും ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

Read in English: Dino Morea quashes report of hosting Sushant Singh Rajput at house party

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook