/indian-express-malayalam/media/media_files/uploads/2020/07/Rhea-Chakraborty-Sushant-Singh-Rajput.jpg)
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണ് നടിയും സുശാന്തിന്റെ ഗേൾഫ്രണ്ടുമായ റിയ ചക്രവർത്തി. സുശാന്ത് സിംഗ് രജ്പുത് മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് റിയ ചക്രവർത്തി ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു.
ജൂൺ 14 നാണ് മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ആരാധകർ താരത്തിന്റെ മരണത്തിൽ ആദ്യം മുതൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് റിയ ഇക്കാര്യം ഉന്നയിക്കുന്നത്.
“ബഹുമാന്യനായ അമിത്ഷാ സാർ, ഞാൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തി. അദ്ദേഹത്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. എനിക്ക് സർക്കാരിൽ പൂർണ വിശ്വാസമുണ്ട്, നീതി നടപ്പിലാക്കപ്പെടണമെന്ന താൽപ്പര്യത്താൽ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആരംഭിക്കാൻ ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുകയാണ്. ഇങ്ങനെയൊരു ചുവടുവെയ്ക്കാൻ സുശാന്തിനെ പ്രേരിപ്പിച്ച സമ്മർദ്ദം എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു," ഇൻസ്റ്റഗ്രാമിൽ റിയ കുറിക്കുന്നു. .
View this post on InstagramA post shared by Rhea Chakraborty (@rhea_chakraborty) on
തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി മുഴക്കിയ​ ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിനെതിരെ നടപടിയെടുക്കണമെന്ന് റിയ സൈബർ ക്രൈം സെല്ലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിനെ തുടർന്ന് തുടർച്ചയായി സൈബർ ആക്രമണങ്ങൾക്കും ഓൺലൈൻ വിദ്വേഷത്തിനും പാത്രമായി കൊണ്ടിരിക്കുകയാണ് റിയ. സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണം റിയ ആണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. സൈബർ ഇടത്തിലെ ആക്രമണങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാം കമന്റിംഗ് ഓപ്ഷൻ ഓഫ് ചെയ്തിടാനും റിയ നിർബന്ധിതയായിരുന്നു. സുശാന്തിന്റെ മരണത്തിൽ മൗനം പാലിച്ചതിനും ആരാധകർ റിയയെ വിമർശിച്ചിരുന്നു.
View this post on InstagramA post shared by Rhea Chakraborty (@rhea_chakraborty) on
Read more: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു
സുശാന്തിന്റെ മരണശേഷം യാതൊരു പ്രതികരണവും നടത്താതിരുന്ന റിയ ജൂലൈ 14നാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആദ്യമായി പ്രതികരിച്ചത്. തന്നെ പ്രണയത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ച ഒരാൾ എന്നാണ് റിയ സുശാന്തിനെ ഓർക്കുന്നത്.
"എന്റെ വികാരങ്ങളെ നേരിടാൻ ഇപ്പോഴും ഞാൻ ബുദ്ധിമുട്ടുകയാണ്, നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തിൽ. നിങ്ങളാണ് എന്നെ സ്നേഹത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചത്, അതിന്റെ ശക്തി മനസ്സിലാക്കി തന്നത്. ഒരു ലളിതമായ ഗണിത സമവാക്യത്തിലൂടെ ജീവിതത്തിന്റെ അർത്ഥം എങ്ങനെ മനസ്സിലാക്കാമെന്ന് നീയെന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാൻ നിന്നിൽ നിന്നും അത് പഠിച്ചു. ഇനി നീയില്ലെന്ന സത്യത്തോട് എനിക്കിനിയും പൊരുത്തപ്പെടാനാവുന്നില്ല. നീയിന്ന് ഏറെ സമാധാനമുള്ള ഒരിടത്താണെന്ന് എനിക്കറിയാം, നിനക്കേറെ പ്രിയപ്പെട്ട ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും 'ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ' തുറന്ന കൈകളാൽ സ്വാഗതം ചെയ്യും," നീണ്ട കുറിപ്പിൽ റിയ കുറിക്കുന്നതിങ്ങനെ.
View this post on InstagramA post shared by Rhea Chakraborty (@rhea_chakraborty) on
"സമാധാനത്തോടെ ഇരിക്കൂ സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങൾ. ഒരു ജന്മം മുഴുവനും നിന്നോടുള്ള സ്നേഹത്താൽ നിരപാധികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു," എന്ന വാക്കുകളോടെയാണ് റിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read more: ഈ ചിത്രം കാണുമ്പോൾ വല്ലാത്ത ആശ്വാസമാണ്; സുശാന്തിനെ മറക്കാനാകാതെ സഞ്ജന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.