scorecardresearch

സർ, ആ സ്റ്റെപ്പിട്ട് പെൺകുട്ടികളെ വളയ്ക്കാൻ നോക്കിയിട്ടുണ്ട്; ഹൃത്വിക്കിനോട് സുശാന്ത്

വീഡിയോയ്ക്ക് താഴെ നിറയെ ആരാധകരുടെ കമന്റുകളാണ്. ഹൃത്വിക്കിനെക്കാൾ നന്നായി സുശാന്ത് നൃത്തം ചെയ്യുന്നു എന്നാണ് മിക്കവരുടേയും അഭിപ്രായം

വീഡിയോയ്ക്ക് താഴെ നിറയെ ആരാധകരുടെ കമന്റുകളാണ്. ഹൃത്വിക്കിനെക്കാൾ നന്നായി സുശാന്ത് നൃത്തം ചെയ്യുന്നു എന്നാണ് മിക്കവരുടേയും അഭിപ്രായം

author-image
Entertainment Desk
New Update
Sushant Singh Rajput, Sushant, Sushant Death, Hrithik Roshan, iemalayalam

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അന്തരിച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഭ്യൂഹങ്ങളും ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകളുമൊന്നും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആരാധകരുടെ ഹൃദയത്തിൽ ഇപ്പോഴും സുശാന്ത് തിളങ്ങുന്ന നക്ഷത്രമാണ്. സുശാന്തിന്റെ പഴയ അഭിമുഖങ്ങളും അദ്ദേഹത്തിന്റെ നൃത്തരംഗങ്ങളുമെല്ലാം അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിൽ സ്റ്റാർ പ്ലസിലെ റിയാലിറ്റി ഷോയിൽ സുശാന്തും ഹൃത്വിക് റോഷനും ഒന്നിച്ചുള്ള ഒരു ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

പരിപാടിയിൽ അതിഥിയായി എത്തിയതാണ് ഹൃത്വിക്. മത്സരാർഥിയായ സുശാന്തിന്റെ പ്രകടനത്തിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച ആറ് നർത്തകരോടാണ് ഹൃത്വിക് അദ്ദേഹത്തെ താരതമ്യപ്പെടുത്തിയത്. വളരെ കഠിനാധ്വാനിയാണ് സുശാന്ത് എന്നും ഇനിയും ഒരുപാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കാനുണ്ടെന്നും വലിയ ഉയരങ്ങളിൽ എത്തുമെന്നും ഹൃത്വിക് പറയുന്നു.

അതിന് ശേഷം സുശാന്തിന്റെ ഊഴമാണ്. ഹൃത്വിക്കിന്റെ സൂപ്പർഹിറ്റ് ചിത്രം 'കഹോ ന പ്യാർ ഹേ'യിലെ 'ദിൽ മേര' എന്ന സൂപ്പർഹിറ്റ് ഗാനത്തിലെ അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ഡാൻസ് നമ്പർ പഠിച്ച് സ്കൂൾ കാലത്ത് ഒരുപാട് പെൺകുട്ടികളെ ഇംപ്രസ് ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ആ ശ്രമങ്ങൾ​ വിജയം കണ്ടെന്നും സുശാന്ത് പറയുന്നു. തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് ഹൃത്വിക്കിനൊപ്പം ആ പാട്ടിന് ചുവടുവയ്ക്കുക എന്ന് സുശാന്ത് പറയുമ്പോൾ ഹൃത്വിക് എഴുന്നേറ്റ് വേദിയിലേക്ക് പോകുകയും ഇരുവരും പാട്ടിന് ചുവട് വയ്ക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

Advertisment

വീഡിയോയ്ക്ക് താഴെ നിറയെ ആരാധകരുടെ കമന്റുകളാണ്. ഹൃത്വിക്കിനെക്കാൾ നന്നായി സുശാന്ത് നൃത്തം ചെയ്യുന്നു എന്നാണ് മിക്കവരുടേയും അഭിപ്രായം.

Read More: "ഐ ലവ് യൂ ഗുഗ്ഗു"; സ്റ്റേജിൽ വച്ച് അങ്കിത സുശാന്തിന്റെ പ്രണയാഭ്യർഥന സ്വീകരിച്ചപ്പോൾ

ഇതേ വേദിയിൽ വച്ചാണ് സുശാന്ത് അങ്കിതയോട് പ്രണയാഭ്യർഥന നടത്തുന്നതും. പ്രിയങ്ക ചോപ്രയും മാധുരി ദീക്ഷിത്തുമെല്ലാം ജഡ്ജ് ആയ പരിപാടിയിൽ അവതാരക സുശാന്തിനോട് ആവശ്യപ്പെടുന്നുണ്ട് അങ്കിതയോട് പറയാനുള്ളത് പറഞ്ഞോളൂ എന്ന്. അങ്ങനെ അങ്കിതയെ സ്റ്റേജിലേക്ക് വിളിക്കുന്നു. അവിടെ വച്ച് സുശാന്ത് അങ്കിതയോട് പറയുന്നതിങ്ങനെ:

“നീ ഒരുപാട് സുന്ദരിയാണ്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ഏഴ് ജന്മങ്ങളിൽ പറയാൻ കഴിയാതെ പോയത്, അടുത്ത ഏഴ് നിമിഷങ്ങളിൽ ഞാൻ പറയാൻ പോകുകയാണ്. അടുത്ത ഏഴ് ജന്മങ്ങളിലും നിനക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് പറഞ്ഞുകൊണ്ട് സ്റ്റേജിൽ മുട്ടുകുത്തി നിന്ന് സുശാന്ത് അങ്കിതയുടെ കൈയിൽ ചുംബിക്കുന്നു.

സന്തോഷംകൊണ്ട് അങ്കിതയുടെ ചുണ്ടിൽ ചിരിയും കണ്ണുകൾ നിറയുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് പ്രിയങ്ക ചോപ്ര ചോദിക്കുന്നു, “അങ്കിതയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയ ടെലിവിഷൻ ചാനലിലൂടെ നിങ്ങൾ വെളിപ്പെടുത്തുന്നു. അത് സത്യമാണോ?” അതെയെന്ന് സുശാന്ത് പറയുമ്പോൾ എല്ലാവരും കൈയടിക്കുന്നു. ഇനി ഞങ്ങൾക്ക് അങ്കിതയുടെ മറുപടി കേൾക്കണം എന്നു പറയുമ്പോൾ “ഐ ലവ് യൂ ഗുഗ്ഗു,” എന്ന് അങ്കിത മറുപടി പറയുന്നു.

എന്നാൽ അത് പോര, സുശാന്ത് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് തങ്ങൾക്ക് കേൾക്കേണ്ടത് എന്ന് പാനലിലുള്ളവർ പറയുമ്പോൾ “എനിക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണ്” എന്ന് അങ്കിത പറയുന്നു.

2011 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം 2016ൽ സുശാന്തും അങ്കിതയും പിരിഞ്ഞു.

Sushant Singh Rajput Bollywood Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: