scorecardresearch

പുതിയൊരു തുടക്കമെന്ന് മാധവൻ, വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് സൂര്യ

കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലാണ് നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്

കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലാണ് നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്

author-image
WebDesk
New Update
പുതിയൊരു തുടക്കമെന്ന് മാധവൻ, വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് സൂര്യ

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടൻ മാധവനും സൂര്യയും.

Advertisment

''നിരപരാധിയെന്നു തെളിഞ്ഞു, ഇതൊരു പുതിയ തുടക്കം'', ഇതായിരുന്നു മാധവൻ ട്വിറ്ററിൽ കുറിച്ചത്. ''ഈ വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു മാഡി ബ്രോ'' എന്നാണ് മാധവന്റെ ട്വീറ്റിന് സൂര്യയുടെ മറുപടി.

കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലാണ് നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട കോടതി ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവരിൽനിന്നുമാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും അറിയിച്ചു. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ നമ്പിനാരായണനെ ബോധപൂർവ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കാനും കോടതി നിർദേശിച്ചു.

Advertisment

Read: ചാരക്കേസിൽ നമ്പി നാരായണന് നീതി; 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നായിരുന്നു ചാരക്കേസ്. കേസ് അന്വേഷിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

Surya Isro Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: