/indian-express-malayalam/media/media_files/uploads/2019/10/suresh-gopi-shobhana-join-dulquer-salmaan-kalyani-manichithrathahu-anoop-sathyan-film-304238.jpg)
Suresh Gopi and Shobana reunite for Dulquer Salmaan production starring Kalyani Priyadarshan directed by Anoop Sathyan: മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. അതിലെ നായികാ നായകന്മാരായ സുരേഷ്-ഗോപി, ശോഭന എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്തു, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, പ്രിയദര്‍ശന്‍-ലിസ്സി ദമ്പതികളുടെ മകള്‍ കല്യാണി എന്നിവരാണ് ഇവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ചിത്രത്തില്‍ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുന്നു. സുരേഷ് ഗോപി, ശോഭന എന്നിവര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തു എന്നാണു സുരേഷ് ഗോപി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ ചിത്രം സൂചിപ്പിക്കുന്നത്.
Read Here: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?
2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. 'മണിച്ചിത്രത്താഴ്', 'സിന്ദൂരരേഖ', 'ഇന്നലെ', 'കമ്മീഷണർ' തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.
“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.
അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്‌സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.
'കുറുപ്പ്' എന്ന സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ അനൂപ് സത്യന്റെ സിനിമയിലേക്കെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.