/indian-express-malayalam/media/media_files/uploads/2023/06/Suresh-Gopi.png)
കുടുംബത്തോടൊപ്പം നടൻ സുരേഷ് ഗോപി, Photo: Suresh Gopi/ Instagram
താരങ്ങൾ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്കെന്നും ഒരു പ്രത്യേക താത്പര്യമുണ്ട്. പല താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ ഇടയ്ക്ക് ആരാധകരിലേക്ക് എത്താറുമുണ്ട്. അത്തരത്തിലൊരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്.
മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിയുടെ കുടുംബ ചിത്രമാണ് വൈറലാകുന്നത്. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യയ്ക്കുമൊപ്പം നിൽക്കുകയാണ് സൂപ്പർതാരം. ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ആരാധകർ ചോദിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതിൽ ഒരാളെ കാണാനില്ലല്ലോയെന്നാണ് അവരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്നിയെ കുറിച്ചാണ് ആരാധകർ ചോദിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് മകൾ ഭാഗ്യ ബിരുദം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിരുന്നു. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്.
അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.
അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഗരുഡൻ' ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.