/indian-express-malayalam/media/media_files/uploads/2019/12/Suresh-Gopi-MP.jpg)
അകാരണമായി തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടനും എംപിയുമായ സുരേഷ് ഗോപി. കുരു പൊട്ടിയേ ജീവിക്കൂ എന്നുള്ളവരുടെ കുരു പൊട്ടട്ടെ. അല്ലാതെ അവര്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
"വിമര്‍ശിക്കുന്നവര്‍ ഒന്ന് ആലോചിക്കണം. ഞാനെന്താണ് ചെയ്തിട്ടുള്ളത്. അവരോടുള്ള താക്കീതുമാണത്. അവരില്‍ നിന്നും പിരിച്ചെടുത്ത് ഒന്നും ചെയ്തിട്ടില്ല ഇതുവരെ. നടനായും അവതാരകനായുമെല്ലാം എന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൂട്ടിയ പണമുപയോഗിച്ചേ ഞാനെന്തും ചെയ്തിട്ടുള്ളൂ,"സുരേഷ് ഗോപി പറഞ്ഞു.
വിമർശകർക്ക് എന്ത് മറുപടി നൽകുമെന്ന ചോദ്യത്തിന് 'പോകാൻ പറ പറ്റങ്ങളോട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഫിലിം ട്രാക്കർ എന്ന ഓൺലെെൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
താൻ ചെയ്‌ത പൊലീസ് കഥാപാത്രങ്ങൾ മറ്റ് കഥാപാത്രങ്ങൾക്കിടയിലും മാനസികമായി ആത്മബന്ധം ഉണ്ടാക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അനീതി കണ്ടാൽ പ്രതികരിക്കാൻ തോന്നുന്നത് അതുകൊണ്ടാണെന്നും താരം പറഞ്ഞു. 'ദ ടെെഗർ' സിനിമയിലെ ഡയലോഗും സുരേഷ് ഗോപി പറഞ്ഞു.
പെട്ടന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ആളാണ് താനെന്നും പെട്ടന്ന് സങ്കടം വരുമെന്നും താരം പറഞ്ഞു. ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് തനിക്കെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നത്. ഇപ്പോഴും സുരേഷ് ഗോപിക്കെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. അതിനോടുള്ള പ്രതികരണമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് താരത്തിനെതിരെ നിരവധി ട്രോളുകൾ വന്നത്.
Read Also: കാർത്തികയുടെ മകന്റെ കല്യാണത്തിന് ലാലേട്ടന്റെ സിംപിൾ എൻട്രി, വീഡിയോ
അതേസമയം, ഒരു ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ശോഭനയാണ് സുരേഷ് ഗോപിയുടെ നായികാവേഷത്തിലെത്തുന്നത്. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമാണ് സിനിമയിലെ മറ്റ് താരങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.