Bigg Boss Malayalam 2, Episode 16 Live Updates: ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി പുറത്തായി. സോമനാഥാണ് ഇന്നലെ പുറത്തായത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് മടങ്ങുന്നതാണ് നല്ലതെന്ന് സോമനാഥിനോട് പറഞ്ഞു.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇന്നലെ സോമനാഥിന് വെെദ്യപരിശോധന നടത്തി. രക്തസമ്മർദവും പ്രമേഹവും അനിയന്ത്രിതമാണെന്ന് വെെദ്യസംഘം വിലയിരുത്തി. അതിനു പിന്നാലെയാണ് വീട്ടിലേക്ക് മടങ്ങാൻ ബിഗ് ബോസ് സോമനാഥിനോട് പറഞ്ഞത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
ബിഗ് ബോസ് വീട്ടിലെ എല്ലാവരും വലിയ ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. സോമനാഥ് ആരോഗ്യം സംരക്ഷിക്കണമെന്ന് ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങൾ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള നിർദേശങ്ങളും അവർ സോമനാഥിന് നൽകി.
ബിഗ് ബോസ് വീട്ടിൽ നിന്ന് ആദ്യം പുറത്തായത് രാജിനി ചാണ്ടിയാണ്. ഞായറാഴ്‌ചയാണ് രാജിനി ചാണ്ടി പുറത്തായത്.

എലിമിനേഷനുള്ളവരെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ആര്യയുടെ പേരാണ് രജിത് കുമാർ ആദ്യം പറഞ്ഞത്. ആര്യ കുറേ ശബ്‌ദമുണ്ടാക്കി നടക്കുന്ന ആളാണെന്നും അതല്ലാതെ മറ്റ് കഴിവുകളൊന്നും ആര്യ പുറത്തെടുത്തിട്ടില്ലെന്നും രജിത് കുമാർ പറഞ്ഞു. ആര്യയുടെ ഭാഗത്തുനിന്ന് നല്ല പെർഫോമൻസുകളൊന്നും കാണാനില്ലെന്ന് രജിത് കുമാർ പറഞ്ഞു. ആര്യയും വീണയും മഞ്ജുവുമാണ് ബിഗ് ബോസ് വീട്ടിലെ വമ്പൻ സ്രാവുകളാണെന്ന് രജിത് കുമാർ. വമ്പൻ സ്രാവുകൾക്കെതിരെ ഫെെറ്റ് ചെയ്യാൻ താൻ തീരുമാനിച്ചതായും രജിത് കുമാർ പറഞ്ഞു.