scorecardresearch

അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, ചിരിപ്പിച്ച് സുരാജും ഭാര്യയും; വീഡിയോ

താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തുന്നത്

താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തുന്നത്

author-image
Entertainment Desk
New Update
Suraj Venjaramoodu, Suraj Venjaramoodu family, Suraj Venjaramoodu wife, സുരാജ് വെഞ്ഞാറമൂട്, Suraj Venjaramoodu video, Suraj Venjaramoodu family photos, Indian express malayalam, IE Malayalam

ലോക്‌ഡൗൺ കാലം കുടുംബത്തിനൊപ്പം വീട്ടിൽ ചെലവഴിക്കുകയാണ് മിക്ക താരങ്ങളും. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരങ്ങളെല്ലാം സമയം കണ്ടെത്താറുണ്ട്. നടൻ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയിൽ ഉള്ളത്.

Advertisment

ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണിൽ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം. ഇത് അച്ഛന്റെ ഫോൺ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തിൽ ഫോൺ നോക്കുമ്പോൾ ടെൻഷനിലാണ് താരം വീഡിയോയിൽ. സുരാജിന്റെ മകൻ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. "ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe," എന്നീ ക്യാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫർഹാൻ ഫാസിൽ, സ്രിന്റ, സയനോരഫിലിപ്പ്, ഗായത്രി സുരേഷ്, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, പ്രയാഗ മാർട്ടിൻ, നമിത പ്രമോദ്, അർച്ചന കവി, മാളവിക മേനോൻ, മുക്ത തുടങ്ങി നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശക്കുപോലും ഫോണോന്നും നോക്കല്ലെന്ന് പറ സാറേ, ഒന്നും നോക്കണ്ട... ഇറങ്ങി ഓടിക്കോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Advertisment
View this post on Instagram

#familyphotography #familyfirst

A post shared by (@__kasinadh_ss_) on

Read more: ഒരേയൊരു സുരാജ്, രണ്ടുതരം അഭിനേതാക്കൾ; അഭിമുഖം

Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: