/indian-express-malayalam/media/media_files/uploads/2023/09/Supriya-.jpg)
Supriya Menon Opens Up On Cyber Bullying
സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള സൈബർ ബുള്ളിയിങ്ങുകളും ട്രോളുകളും സെലബ്രിറ്റികൾ പലപ്പോഴും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ചിലരൊക്കെ നിയമനടപടികളുമായി മുന്നോട്ടുപോയി ബുള്ളിയിങ് ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമ്പോൾ മറ്റുപലരും അതൊക്കെ ഗൗനിക്കാതെ വിടുകയാണ് പതിവ്.
വർഷങ്ങളായി തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുകൊണ്ടിരുന്ന ഫേക്ക് ഐഡിയ്ക്കു പിന്നിൽ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് തന്നെ വർഷങ്ങളായി ഹരാസ് ചെയ്യുന്ന വ്യക്തിയെ കുറിച്ച് സുപ്രിയ കുറിച്ചത്.
"നിങ്ങളെപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഫേക്ക് ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളി ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. വർഷങ്ങളോളം ഞാനത് ഗൗനിക്കാതെ വിട്ടെങ്കിലും ഒടുവിൽ ഞാൻ അതാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച് വളരെ മോശമായി അവർ കമന്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആളെ കണ്ടുപിടിച്ചത്. ആളൊരു നേഴ്സാണ്, ഒരു കുഞ്ഞുകുട്ടിയുമുണ്ട്. ഞാൻ അവർക്കെതിരെ നിയമപരമായി കേസ് ഫയൽ ചെയ്യണോ അതോ ആളെ പൊതുവിടത്തിൽ കൊണ്ടുവരണോ?" സുപ്രിയ ചോദിക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/09/Supriya.jpg)
അച്ഛനുമായി വളരെ ആത്മബന്ധമുള്ളയാളാണ് സുപ്രിയ. അച്ഛന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചുവെന്ന് പല അഭിമുഖങ്ങളിലും സുപ്രിയ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ വേർപാടിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ ഡിപ്രഷനിലേക്കു പോയതിനെ കുറിച്ചും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടി വന്നതിനെ കുറിച്ചുമൊക്കെ ഐ ആം വിത്ത് ധന്യ വർമ ഷോയിൽ സുപ്രിയ തുറന്നു പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.