/indian-express-malayalam/media/media_files/uploads/2019/04/SUNNY.jpg)
Sunny Leone thanks Mammootty for Madhuraraja
Sunny Leone thanks Mammootty for 'Madhuraraja': മധുരരാജയിലെ തന്റെ ഗാനം ഏറ്റെടുത്ത ആരാധകര്‍ക്കും ചിത്രത്തിലെ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. കഴിഞ്ഞ വാരം റിലീസ് ആയി മികച്ച പ്രതികരണവുമായി മുന്നേറുന്ന 'മധുരരാജ'യില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന ഒരു ഐറ്റം ഡാന്‍സ് ഉണ്ട്.
ഗാനത്തിന് ചുവടുവെക്കുകയും തന്റെ ഇന്‍ട്രോയ്ക്ക് ആര്‍പ്പു വിളിക്കുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോയ്ക്കും നേരത്തെ സണ്ണി ലിയോണ്‍ നന്ദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് സണ്ണി ട്വീറ്റ് ചെയ്തത്.
Thank you @mammukka and thanks a lot to all my fans who widely appreciated my performance in #Madhuraja#SunnyLeonepic.twitter.com/mEI0hOscn3
— Sunny Leone (@SunnyLeone) April 21, 2019
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് അല്‍പ്പം ടെന്‍ഷനിലായിരുന്നു സണ്ണി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
"ചിത്രീകരണത്തിനായി എത്തുന്നതിനു മുമ്പ് മമ്മൂക്കയെ കുറിച്ച് അവര്‍ പരമാവധി വായിച്ചിരുന്നു. അദ്ദേഹം വളരെ ഗൗരവക്കാരനായ ഒരു നടനാണെന്നും സഹപ്രവര്‍ത്തകരോടൊന്നും അത്ര സ്നേഹത്തോടെ ഇടപഴകാത്ത ആളാണെന്നുമൊക്കെയാണ് സണ്ണി കേട്ടത്. അതു കൊണ്ടു തന്നെ മധുരരാജയുടെ വേഷത്തില്‍ മമ്മൂക്കയെ കണ്ടപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. പക്ഷെ പിന്നീട് വളരെ പെട്ടെന്നു തന്നെ അവര്‍ സെറ്റിലെ എല്ലാവരുമായി അടുത്തു," വൈശാഖ് പറഞ്ഞു.
മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വിലയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് 'മധുരരാജ' വൈശാഖ്-മമ്മൂട്ടി ടീമിന്റെ തന്റെ 'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ആദ്യ ഭാഗം 'പോക്കിരിരാജ'യെക്കാള്‍ മാസ്സും ആക്ഷനുമാണ് 'മധുരരാജ' എന്നാണ് ആരാധകരുടെ പക്ഷം. രാജയുടെ ഭാഷയില്‍ പറഞ്ഞാല്‍, 'ഡബിള്‍ സ്‌ട്രോങ് അല്ല, ട്രിപ്പിള്‍ സ്‌ട്രോങ്'. ചിത്രത്തിന് മൂന്നാം ഭാഗം - 'മിനിസ്റ്റര്‍ രാജ' വരുന്നു എന്ന സൂചനകളും സംവിധായകന്‍ തരുന്നുണ്ട്.
'പോക്കിരി രാജ'യില്‍ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് 'മധുരരാജ' എന്നും മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതല്‍ അപ്‌ഡേറ്റഡ് ആയാണ് 'മധുരരാജ'യുടെ വരവ് എന്നും ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.
ചിരിപ്പിച്ചും കയ്യടിപ്പിച്ചും കണ്ണു നനയിപ്പിച്ചുമെല്ലാം ഓരോ സീനിലും പ്രേക്ഷകരെ കൂടെ നടത്തുന്ന മമ്മൂട്ടി എന്ന താരം തന്നെയാണ് 'മധുരരാജ'യുടെ ഹൈലൈറ്റ്. വെളള മുണ്ടും അംഗവസ്ത്രവും സിംഹത്തല പതിച്ച മാലയും ഒക്കെയണിഞ്ഞ് അടിമുടി സ്റ്റൈലിഷ് ലുക്കിൽ വന്നിറങ്ങുന്ന മധുരരാജയുടെ മുറി ഇംഗ്ലീഷ് പ്രേക്ഷകരിൽ പഴയതിലും ചിരിയുണർത്തും.
'രാജ സൊല്ലതുതാൻ സെയ്‌വ, സെയ്‌വത് മട്ടും താൻ സൊല്ലുവ' എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് 'മധുരരാജ'യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ.
Read more: Mammootty's Madhuraraja Movie Review: 'മധുരരാജ'യെന്ന ഉത്സവചിത്രം, റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.