/indian-express-malayalam/media/media_files/uploads/2019/02/Sunny-Leone-Rangeela-shooting.jpg)
മലയാളചിത്രം 'രംഗീല'യിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡിന്റെ സെൻസേഷൻ താരം സണ്ണി ലിയോൺ. ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായൊരു വീഡിയോ തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. സ്വിമ്മിംഗ് പൂളിനരികിൽ നിന്ന് അണിയറപ്രവർത്തകിൽ ചിലർക്കൊപ്പം മ്യൂസിക്കിനൊപ്പം ഡാൻസ് ചെയ്യുകയാണ് സണ്ണി. തമാശ രൂപേണ കൂടെയുള്ള സഹപ്രവർത്തകനെ പൂളിലേക്ക് തള്ളിയിട്ട സണ്ണിയ്ക്കും അധികം വൈകാതെ അപ്രതീക്ഷിതമായൊരു തള്ള് കിട്ടി പൂളിലേക്ക് വീഴുന്നതാണ് വീഡിയോ. "ഞാൻ വിചാരിച്ച പോലെയല്ല ഈ 'പ്രാങ്ക്' വീഡിയോ പോയതെങ്കിലും രസകരമായിരുന്നു" എന്ന ക്യാപ്ഷനോടെ ഇന്നലെയാണ് ഷൂട്ടിംഗ് സെറ്റിലെ ഈ ഫൺ വീഡിയോ സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 14 ലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘രംഗീല’. സന്തോഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നൽകിയത് സന്തോഷ് നായരായിരുന്നു. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്ട് ഡിസൈന്‍ ജോസഫ് വര്‍ഗീസ് നിർവ്വഹിക്കും.
സണ്ണി ലിയോണ്‍ നായികയാകുന്ന വീരമാദേവി എന്ന ചിത്രവും മലയാളത്തില്‍ റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും, ഹിന്ദിക്കും പുറമെ മറ്റു പ്രാദേശിക ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നു സണ്ണി വ്യക്തമാക്കിയിരുന്നു.
സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സണ്ണി കൊച്ചിയിലെത്തിയിരുന്നു. ചിത്രം വിഷു റിലീസ് ആണ്. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'മധുരരാജ'യ്ക്ക് ഉണ്ട്.
Read more: കമന്റുകള്‍ അതിരു കടന്നു: ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു അജു വര്‍ഗീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.