scorecardresearch

എന്റെ മക്കൾ ഇങ്ങനെ ജീവിക്കേണ്ടി വന്നതിൽ സങ്കടമുണ്ട്: സണ്ണി ലിയോൺ

സണ്ണിയുടെ മകൾ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു

സണ്ണിയുടെ മകൾ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു

author-image
Entertainment Desk
New Update
Sunny Leon, സണ്ണി ലിയോൺ, Sunny Leon family, Sunny Leon daughter, Sunny Leon family photos, Sunny Leon latest photos

ഭർത്താവായ ഡാനിയൽ വെബർ, മക്കളായ നിഷ, നോവ, ആഷർ എന്നിവർക്കൊപ്പം മാസ്ക് ധരിച്ച് നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അഞ്ചു പേരും പുറത്തു പോകാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഫോട്ടോ എടുക്കുന്നത്. തങ്ങളുടെ മക്കൾക്ക് ഇത്തരത്തിൽ ഒരു ജീവിതരീതി തിരഞ്ഞെടുക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്ന് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ കുറിച്ചു.

Advertisment

"ഒരു പുതിയ യുഗം! എന്റെ കുട്ടികൾക്ക് ഇപ്പോൾ ഇതുപോലെ ജീവിക്കേണ്ടിവന്നതിൽ വളരെ സങ്കടമുണ്ട്, പക്ഷേ അത് ആവശ്യമാണ്. മാസ്ക് ധരിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക," എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്.

Read More: കോവിഡ്-19: വാക്‌സിന്‍ പരീക്ഷണം മനുഷ്യനില്‍ ആരംഭിച്ചതായി യുഎസ്

Advertisment

സണ്ണിയുടെ മകൾ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരിൽ നിന്നാണ് സണ്ണിയും ഡാനിയലും നിഷയെ ദത്തെടുത്തത്. നോഹയും ആഷറിനും സറോഗസിയിലൂടെ ജനിച്ച കുട്ടികളാണ്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ സണ്ണി കൂടുതൽ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്. ഇതിനിടയിൽ നിരവധി ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Corona Virus Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: