scorecardresearch

നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, ഒരു മാതൃകയാണ് നിങ്ങൾ; സുമലതയെ പ്രകീർത്തിച്ച് ഖുശ്ബു

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിക്കുകയാണ് ഖുശ്ബു

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിക്കുകയാണ് ഖുശ്ബു

author-image
Entertainment Desk
New Update
Sumalatha Ambareesh, Khushbu Sundar, Prime minister relief fund

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്റെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്ത സുമലത അംബരീഷിനെ അഭിനന്ദിക്കുകയാണ് നടി ഖുശ്ബു. "നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്," എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

Advertisment

കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്. അക്ഷയ് കുമാർ അടക്കമുള്ള നിരവധി സെലബ്രിറ്റികൾ പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവനകൾ വാഗ്ദാനം ചെയ്തിരുന്നു.

ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്. "സംശയമുള്ളവർക്കും വിമർശകർക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവർക്കുമായി, കത്തിൽ വ്യക്തമായി എംപി ഫണ്ടിൽ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള നിർബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല. എല്ലാവരും വീടുകളിൽ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയിൽ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക," സുമലത വ്യക്തമാക്കുന്നു.

Advertisment

Read more: ബോളിവുഡിലെ 25000 ദിവസവേതന തൊഴിലാളികൾക്ക് സഹായവുമായി സൽമാൻഖാൻ

Prime Minister Relief Fund Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: