/indian-express-malayalam/media/media_files/uploads/2022/02/rrr-movie.jpg)
എസ്.എസ്.രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 ന് ചിത്രം റിലീസ് ചെയ്യും. നേരത്തെ ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ കോവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ റിലീസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
#RRRonMarch25th, 2022... FINALISED! 🔥🌊 #RRRMoviepic.twitter.com/hQfrB9jrjS
— RRR Movie (@RRRMovie) January 31, 2022
1920 കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർആർആറിൽ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ.വി.വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ ആകെ ബജറ്റ് 400 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ സിനിമയുടെ മുഖഛായ തന്നെ മാറ്റിയ ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി രാജമൗലി എത്തുമ്പോൾ എന്ത് അത്ഭുതമാണ് കാത്തുവച്ചിരിക്കുന്നതെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Read More: ആ സീക്വൻസ് ഷൂട്ട് ചെയ്യാൻ പ്രതിദിനം ചെലവായത് 75 ലക്ഷം രൂപ; രാജമൗലി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.