/indian-express-malayalam/media/media_files/uploads/2022/02/prabhas.jpg)
പ്രഭാസിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകൻ. ഇപ്പോഴിതാ, സിനിമയിലെ നായകൻ പ്രഭാസിന്റെ രക്ഷകനായി മാറിയിരിക്കുകയാണ് രാജമൗലി.
സിനിമാ ടിക്കറ്റ് വിൽപ്പന ഏറ്റെടുത്ത ആന്ധ്രപ്രദേശ് സർക്കാരിന്റെ നടപടിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയെ സന്ദർശിക്കാൻ പോയത്. ബെഗുംപട്ട് വിമാനത്താവളത്തിലെത്തിൽ പ്രഭാസ് എത്തിയതും മാധ്യമപ്രവർത്തകർ ചുറ്റും വളയുകയായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ ആൾക്കൂട്ടത്തിനിടയിൽനിന്നും കൂട്ടിക്കൊണ്ട് പോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
.@ssrajamouli came in King's Range Rover, #Prabhas was mobbed by paparazzi at Begumpet Airport🔥🔥
— Ace in Frame-Prabhas (@pubzudarlingye) February 10, 2022
He was silently smiling to all those asked questions😆, looking dashing in black and beard 👌 pic.twitter.com/txJxpYBLbX
സർക്കാർ നടത്തുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സിനിമാ ടിക്കറ്റുകൾ വിൽക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണ് ആന്ധ്രാപ്രദേശ് നിയമസഭ ബുധനാഴ്ച പാസാക്കിയത്. നികുതിവെട്ടിപ്പ് കുറയ്ക്കുന്നതിനായാണ് പുതിയ നടപടി. ഇതോടെ സിനിമാ ടിക്കറ്റ് വിൽപ്പന ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി.
ആന്ധ്രാ സംസ്ഥാന ഫിലിം ആൻഡ് തിയേറ്റർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഓൺലൈൻ ബുക്കിങ് സംവിധാനം നടത്തുന്നത്.
Read More: ആ സീക്വൻസ് ഷൂട്ട് ചെയ്യാൻ പ്രതിദിനം ചെലവായത് 75 ലക്ഷം രൂപ; രാജമൗലി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.