/indian-express-malayalam/media/media_files/uSabCVLkCYGikGBKkpKo.jpg)
മണ്മറഞ്ഞ പ്രിയ നായിക ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കുടുംബം. ശ്രീവിദ്യയുടെ സഹോദന്‍ ശങ്കരരാമന്‍റെ ഭാര്യ, വിജയലക്ഷ്മി എന്ന വിജിയാണ് ഒരു തമിഴ് യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചത്. ശ്രീവിദ്യയുടെ സ്വത്തിന്‍റെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരിക്കുന്നത് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറിന് ആണെന്നും, ശ്രീവിദ്യയുടെ വില്ലില്‍ പറഞ്ഞിരിക്കുന്നത് പോലെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല എന്നും വിജയലക്ഷ്മി പറയുന്നു.
"ഞങ്ങള്‍ ചോദിച്ചത് മൂന്നേ മൂന്നു കാര്യങ്ങളാണ്. കുടുംബത്തില്‍ പൂജിച്ചിരുന്ന ഒരു കൃഷ്ണന്‍റെ പടം, അമ്മയുടെ (എം എല്‍ വസന്തകുമാരി) തംബുരു, സഹോദരന്‍ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര, ഇത്രയുമാണ്. അത് പോലും തന്നില്ല. സഹോദരന്‍റെ മക്കളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം എഴുതി വെച്ചിരുന്നു.. അത് തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല. നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണം എന്നും തന്‍റെ സ്വത്തുക്കള്‍ അതിലേക്ക് ഉപയോഗപ്പെടുത്തണം എന്നും അതില്‍ പറയുന്നുണ്ട്. അതും ഇത് വരെ നടന്നിട്ടില്ല."
കാൻസർ ബാധിച്ചാണ് 2006 -ൽ ശ്രീവിദ്യ മരിക്കുന്നത്. ചെന്നൈ സ്വദേശിനിയായ അവരുടെ അവസാന നാളുകള്‍ തിരുവനന്തപുരത്തായിരുന്നു. 1979 -ൽ ജോര്‍ജുമായി വിവാഹിതയായ ശ്രീവിദ്യ 1999-ൽ വിവാഹ മോചിതയായി. അവസാന നാളുകളില്‍ സീരിയല്‍ രംഗത്ത് സജീവയായിരുന്ന ശ്രീവിദ്യ കുടുംബത്തില്‍ നിന്നും ഒരല്‍പം വിട്ടു നിന്നിരുന്നു. എന്നാല്‍ പിണക്കമൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും സഹോദരന് ശ്രീവിദ്യയെ ജീവനായിരുന്നു എന്നും സഹോദരഭാര്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
1953 ജൂലൈ 24ന് തമിഴ് ചലച്ചിത്ര രംഗത്തെ ഹാസ്യനടനായിരുന്ന ആർ കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം എൽ വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിൽ (ചെന്നൈ) ജനിച്ച ശ്രീവിദ്യ, സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു വളർന്നത്.13-ആം വയസ്സിൽ 'തിരുവരുൾ ചെൽവർ' എന്ന തമിഴ് സിനിമയിൽ ശിവാജി ഗണേശന്‍റെ കൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീവിദ്യ, തുടര്‍ന്ന് പുരാണചിത്രമായ 'കുമാരസംഭവ'ത്തിൽ ഒരു നൃത്തരംഗത്തിൽ അഭിനയിച്ചു. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'ചട്ടമ്പിക്കവല' എന്ന സിനിമയിലൂടെ സത്യന്‍റെ നായികയായി. 1971 -ൽ വിൻസെന്റ് സംവിധാനം ചെയ്ത 'ചെണ്ട' എന്ന സിനിമ. സിനിമാജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി.
Read Here
- ഇതിൽ മലയാളത്തിന്റെ പ്രിയനടിമാരുണ്ട്; തിരിച്ചറിയാമോ?
- കൂട്ടുകാരിയൊന്നുമല്ല, കാമുകിയായിരുന്നു, അതിൽ ഒരു സംശയവും വേണ്ട; അവതാരകയെ തിരുത്തി കമൽ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us