scorecardresearch

ശ്രീശാന്തിന്റെ മനം നൊന്തു, വാഷ്റൂമിലെ ചുവരിൽ തലയിടിച്ച് മുറിവേൽപ്പിച്ചു

സൽമാനും തന്നെ പിന്തുണയ്ക്കാതെ ആയതോടെ ശ്രീശാന്തിന് വിഷമമായി. ഇതോടെ താരം വാഷ്റൂമിൽ കയറി വാതിലടച്ചു

സൽമാനും തന്നെ പിന്തുണയ്ക്കാതെ ആയതോടെ ശ്രീശാന്തിന് വിഷമമായി. ഇതോടെ താരം വാഷ്റൂമിൽ കയറി വാതിലടച്ചു

author-image
Entertainment Desk
New Update
Sreesanth, ശ്രീശാന്ത്, Bigg Boss house, ബിഗ് ബോസ് ഹൗസ്, Surbhi Rana, ബിഗ് ബോസ്, Bigg Boss 12, Bhuvaneshwari , ie malayalam, ഐഇ മലയാളം

ശ്രീശാന്ത്

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 12-ാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളാണ് മലയാളി താരം ശ്രീശാന്ത്. ബിഗ് ബോസ് ഹൗസിൽനിന്നും ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തയാണ് പുതിതായി പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

Advertisment

കടുത്ത തലവേദനയുണ്ടെന്ന് ശ്രീശാന്ത് അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചിരിക്കുന്നുവെന്നും ബിഗ് ബോസ് ഹൗസിലേക്ക് മടങ്ങി വന്നിട്ടുണ്ടെന്നും ഭുവനേശ്വരി അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥിയായ സുർഭി റാണയും ശ്രീശാന്തും തമ്മിലുണ്ടായ വാക്കുതർക്കമാണ് ശ്രീയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിവരം.

Read: ബിഗ്ബോസിൽനിന്നും വെറുതെയങ്ങ് പോകാനാവില്ല; ഭീഷണിക്ക് ശ്രീശാന്ത് നൽകേണ്ടി വരിക വൻതുക

Advertisment

സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലാതെയാണ് ശ്രീശാന്ത് പെരുമാറുന്നുവെന്നായിരുന്നു സുർഭിയുടെ ആരോപണം. ഷോയുടെ അവതാരകനായ സൽമാൻ ഖാനും ഇക്കാര്യത്തിൽ ശ്രീശാന്തിനെ കുറ്റപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സൽമാനും തന്നെ പിന്തുണയ്ക്കാതെ ആയതോടെ ശ്രീശാന്തിന് വിഷമമായി. ഇതോടെ താരം വാഷ്റൂമിൽ കയറി വാതിലടച്ചു. പുറത്തേക്ക് വരാൻ ശ്രീശാന്ത് തയ്യാറായില്ല.

മത്സരാർത്ഥികളായ ദിപിക കകാർ, കരൺവീർ ബോഹ്റ, റോമിൽ ചൗധരി തുടങ്ങിയവർ ശ്രീശാന്തിനോട് പുറത്തേക്ക് ഇറങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും ശ്രീ തയ്യാറായില്ല. വാഷ്റൂമിലെ ചുവരിൽ സ്വയം തലയിടിച്ച് മുറിവേൽപ്പിച്ചാണ് ശ്രീശാന്ത് വിഷമം തീർത്തത്. വാഷ്റൂമിൽനിന്നും പുറത്തിറങ്ങിയ ശ്രീശാന്ത് തല വേദനിക്കുന്നതായി പറഞ്ഞു. ഉടൻ തന്നെ ലോനവാലയിൽ ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സയ്ക്കുശേഷം ശ്രീശാന്ത് തിരികെ ബിഗ് ബോസ് ഹൗസിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

S Sreesanth Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: