/indian-express-malayalam/media/media_files/uploads/2020/09/Soundarya.jpg)
രണ്ടേ രണ്ട മലയാളചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഒരു നഷ്ടബോധത്തിന്റെ കൂടെ പേരാണ് സൗന്ദര്യ. ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴേക്കും മാഞ്ഞു പോയ താരം. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ട് ചിത്രങ്ങളിലെ പ്രകടനം കൊണ്ട് തന്നെ താരം തന്നെ അടയാളപ്പെടുത്തിയിരുന്നു. മലയാളത്തിൽ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്.
സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥിന്റെ വിവാഹചടങ്ങിൽ നിന്നുള്ള വീഡിയോ ആണിത്. മനോഹരമായ ചിരിയും നിഷ്കളങ്കമായ മുഖഭാവങ്ങളുമായി ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് സൗന്ദര്യ.
തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നതും. സൗന്ദര്യയോടൊപ്പം സഹോദരൻ അമർനാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തിൽ മരിച്ചിരുന്നു. 'ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്.
Read more: ഇതെന്റെ അവസാന ചിത്രമായിരിക്കും, ഇനി അഭിനയിക്കാനുണ്ടാകില്ല; മരിക്കുന്നതിന് തലേദിവസം സൗന്ദര്യ പറഞ്ഞത്
കന്നട ചലച്ചിത്രനിർമാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18നാണ് സൗന്ദര്യ ജനിച്ചത്. എംബിബിഎസ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992ല്‍ പുറത്തിറങ്ങിയ 'ഗാന്ധര്‍വ' ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം. തുടർന്ന് ഇതിഹാസ നടൻ കൃഷ്‍ണയുടെ നായികയായി 'റൈതു ഭരതം' എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു.
കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുൻനിര നായികയായി മാറി. 'മോഡേൺ തെലുങ്ക് സിനിമയുടെ സാവിത്രി' എന്നായിരുന്നു സൗന്ദര്യ വിശേഷിപ്പിക്കപ്പെട്ടത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us