/indian-express-malayalam/media/media_files/uploads/2019/05/soubin-wife-tile.jpg)
Baby boy for Soubin Shahir: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ തന്റെ മകന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. വൈകുന്നേരത്തോടെയാണ് താന്‍ പിതാവായ വിവരം അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ ഭാര്യ ജാമിയയുടെ കൈയില്‍ ഇരിക്കുന്ന ആണ്‍കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു.
'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം സഹിതമാണ് ഫെയ്സ്ബുക്ക് വഴി ആദ്യം വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ചിത്രവും സൗബിന്‍ പങ്കുവെച്ചത്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
Also Read:'പറവ'യെ കൈക്കുളളിലാക്കി 'മലബാര്‍ സുന്ദരി'; സൗബിന്‍ ഷാഹിറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു.
സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.