സംവിധായകനും നടനുമായ സൗബിൻ ഷാഹിര്‍ വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി സൗബിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് അറിയിച്ചത്.

#engaged

A post shared by Soubin Shahir (@soubinshahir) on

ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ജാമിയയുടെ വിരലിൽ സൗബിൻ മോതിരം അണിയിക്കുന്നതിന്റെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പെണ്ണുകെട്ടാൻ മറന്നുപോയോ ചോദ്യത്തിന് തിരക്കുകളോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല അതിനു കാരണം, എല്ലാവരെയും പോലെ പ്രണയങ്ങളൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്, ഒന്നും വിവാഹത്തിലെത്തിയിട്ടില്ല, ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാത്തത് തന്റെ കുട്ടിക്കളി മാറിയിട്ടില്ലാത്തത് കൊണ്ടാണെന്നായിരുന്നു സൗബിൻ നൽകിയ മറുപടി.

സൗബിനും ഭാവി വധുവും #SoubinShahir #WeAreMalayalees

A post shared by മലയാളീസ് Verified Mallu (@wearemalayalees) on

സംവിധാന സഹായി ആയാണ് സൗബിൻ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമത്തിലെ പി.ടി മാഷിലൂടെ നടനായി. സൗബിന്റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ ഈ വർഷമാണ് പുറത്തിറങ്ങിയത്. ചിത്രം വൻഹിറ്റായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook