/indian-express-malayalam/media/media_files/uploads/2018/12/sonali.jpg)
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെ നാളായി ന്യൂയോർക്കിലായിരുന്ന സൊനാലി ബിന്ദ്രെ ഇന്ന് തിരിച്ച് ഇന്ത്യയിലെത്തി. മുംബൈയിലെത്തിയ സൊനാലിയെ വരവേൽക്കാനായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമൊക്കെ എയർപോർട്ടിൽ എത്തിയിരുന്നു. സിനിമാ നിർമ്മാതാവായ ഭർത്താവ് ഗോൾഡി ബെഹ്ലിനൊപ്പം എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സൊനാലി പ്രസന്നവദനയായാണ് മാധ്യമങ്ങളെ ​ എതിരേറ്റത്.
/indian-express-malayalam/media/media_files/uploads/2018/12/sonali-1.jpg)
/indian-express-malayalam/media/media_files/uploads/2018/12/sonali-2.jpg)
/indian-express-malayalam/media/media_files/uploads/2018/12/sonali-3.jpg)
/indian-express-malayalam/media/media_files/uploads/2018/12/sonali-4.jpg)
/indian-express-malayalam/media/media_files/uploads/2018/12/sonali-5.jpg)
'സർഫറോസ്', 'ഹം സാത് സാത് ഹെയ്ൻ', 'ഡ്യൂപ്ലിക്കേറ്റ്', 'മേജര്‍ സാബ്',' ദില്‍ജേല്‍' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച സൊനാലി ഏറെ നാളായി കാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു. കടുത്ത വേദന മൂലം തുടർ പരിശോധനകൾക്ക് വിധേയമായപ്പോഴാണ്, ഹൈ ഗ്രേഡ് കാൻസർ ലക്ഷണങ്ങൾ കണ്ടെത്തുന്നത്. തുടർ പരിശോധനയിൽ ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് വ്യാപിച്ച ഹൈ ഗ്രേഡ് മെറ്റാസ്റ്റാസിസ് കാൻസർ (സ്റ്റേജ് 4 കാൻസർ) ആണെന്ന് നിർണയിക്കപ്പെട്ടതിനെ തുടർന്ന് ഉന്നത ചികിത്സയ്ക്കായി സൊനാലി വിദേശത്തേക്ക് പോവുകയായിരുന്നു. ഇപ്പോൾ, ചികിത്സയ്ക്കിടെ കിട്ടിയ ഇടവേളയിൽ പ്രിയപ്പെട്ടവരെ കാണാൻ ഇന്ത്യയിലെത്തിയതാണ് സൊനാലി.
ന്യൂയോർക്കിൽ നിന്നും തിരിക്കുന്നതിനു മുൻപ്, തന്റെ ഇൻസ്റ്റഗ്രാമിലൂടെ നാട്ടിലേക്ക് വരുന്ന കാര്യം സൊനാലി ആരാധകരുമായി ഷെയർ ചെയ്തിരുന്നു. കാൻസറുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെങ്കിലും ഈ ഇടവേള തന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് സൊനാലി പറഞ്ഞത്.
"എന്റെ ഹൃദയമെവിടെയാണോ അവിടേക്കുള്ള തിരിച്ചുവരവിലാണ് ഞാൻ. ഇപ്പോഴത്തെ മാനസികാവസ്ഥയെ വാക്കുകളിൽ വർണിക്കാൻ സാധ്യമല്ല, എങ്കിലും ഞാനതിനായി ശ്രമിക്കുകയാണ്. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വീണ്ടും കാണാനാവുന്നു എന്ന സന്തോഷം, എനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള ആവേശം, എല്ലാറ്റിനുമപ്പുറം എന്നെ ഈ നിമിഷം വരെ കൊണ്ടെത്തിച്ച 'യാത്ര'യോടുള്ള നന്ദി. ഈ പോരാട്ടം ഇവിടെ അവസാനിപ്പിക്കാനായിട്ടില്ല, പക്ഷേ ഞാൻ സന്തോഷവതിയാണ്. മുന്നിലുള്ള സന്തോഷകരമായ ഇടവേളയെ ഉറ്റുനോക്കുന്നു," എന്നാണ് സൊനാലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
View this post on InstagramA post shared by Sonali Bendre (@iamsonalibendre) on
കുടുംബവും സുഹൃത്തുക്കളും തരുന്ന പിന്തുണയാണ് രോഗവുമായുള്ള തന്റെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതെന്ന് പല തവണ സൊനാലി വ്യക്തമാക്കിയിരുന്നു. അർബുദവുമായുള്ള പോരാട്ടത്തിലൂടെ കടന്നു പോകുമ്പോഴും, അതിജീവനത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന സൊനാലി സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. സൊനാലിയുടെ പോസിറ്റീവായ ചിന്തകളും സമീപനങ്ങളും ഏറെപ്പേർക്ക് പ്രചോദനമാവുന്നു എന്നാണ് താരത്തോട് ആരാധകർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us