scorecardresearch

എന്റെ കിറുക്കുകളുടെ കൂട്ടുകാരൻ; പ്രസന്നയ്ക്ക് ആശംസകളുമായി സ്നേഹ

എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ ഇന്ന്

എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ ഇന്ന്

author-image
Entertainment Desk
New Update
Sneha, സ്നേഹ, പ്രസന്ന, prasanna, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം,​ IE malayalam

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ ഇന്ന്. പ്രസന്നയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. ക്രേസി കപ്പിൾ എന്നാണ് സ്നേഹ സ്വയം വിശേഷിപ്പിക്കുന്നത്. "കിറുക്കുകൾ നിറഞ്ഞൊരു യാത്രയായിരുന്നു ഇത്, കൂടുതൽ മനോഹരമായ ഓർമകൾ സൃഷ്ടിക്കാനായി ആ യാത്ര തുടരുകയും ചെയ്യും," എന്നാണ് സ്നേഹ കുറിക്കുന്നത്.

Advertisment

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകർക്കായി പങ്കുവച്ചിരുന്നു.

Advertisment

View this post on Instagram

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: കണ്ണാന കണ്ണേ, കണ്ണാന കണ്ണേ, എൻ മീത് സായ വാ… കൺമണിയ്ക്ക് ഒപ്പം സ്നേഹ; ചിത്രങ്ങൾ

Celebrities Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: