scorecardresearch
Latest News

കണ്ണാന കണ്ണേ, കണ്ണാന കണ്ണേ, എൻ മീത് സായ വാ… കൺമണിയ്ക്ക് ഒപ്പം സ്നേഹ; ചിത്രങ്ങൾ

ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്

Sneha, സ്നേഹ, പ്രസന്ന, prasanna, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം,​ IE malayalam

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള സ്നേഹയുടെ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്.

View this post on Instagram

Actress #sneha with her daughter #Aadhyantha

A post shared by Behind Talkies (@behindtalkies) on

മകളെ കൈകളിലെടുത്ത സ്നേഹയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.​ അമ്മയും മകളും വെള്ള വസ്ത്രങ്ങളിലാണ്.

View this post on Instagram

Angel arrived

A post shared by Prasanna_actor (@prasanna_actor) on

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. അഞ്ചു വയസ്സുള്ള ഒരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: സ്നേഹ വീണ്ടും അമ്മയായി; സന്തോഷം പങ്കുവച്ച് പ്രസന്ന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sneha prasanna daughter photos