scorecardresearch

മേക്കപ്പ്മാൻ പോലും കാറിൽ വന്നപ്പോൾ ഞാനന്ന് ഓട്ടോയിലാണ് സെറ്റിലെത്തിയത്: സ്‌മൃതി ഇറാനി

അഭിനയ നാളുകൾ ഓർത്ത് നടിയും രാഷ്ട്രീയ നേതാവുമായ സ്‌മൃതി ഇറാനി

അഭിനയ നാളുകൾ ഓർത്ത് നടിയും രാഷ്ട്രീയ നേതാവുമായ സ്‌മൃതി ഇറാനി

author-image
Entertainment Desk
New Update
Smriti Irani, Actor, Politician

Smriti Irani/ Instagram Post

നടി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ സുപരിചിതയായ താരമാണ് സ്മൃതി ഇറാനി. 'ക്യോൻകി സാസ് ബീ കബീ ബഹുഥീ' എന്ന സീരിയലയിൽ അഭിനയിക്കുമ്പോൾ താൻ ഓട്ടോയിലാണ് സെറ്റിലെത്തിയതെന്ന ഓർമകൾ പറഞ്ഞ് സ്മൃതി ഇറാനി. കാർ വാങ്ങാനുള്ള കാശില്ലാത്തതായിരുന്നു അതിന് കാരണം. മേക്കപ്പ്മാൻ വരെ കാറിൽ വന്നിരുന്ന സെറ്റിലേക്ക് താൻ ഓട്ടോയിലെത്തുമ്പോൾ എല്ലാവർക്കു ഞെട്ടലായിരുന്നെന്നും സ്മൃതി പറയുന്നു.

Advertisment

നീലിഷ് മിശ്രയുമായുള്ള അഭിമുഖത്തിലാണ് തന്റെ വരുമാനത്തെക്കുറിച്ചുള്ള നിർമാതാവ് ശോഭ കപൂറിനു തന്നോടുള്ള പെരുമാറ്റത്തെക്കുറിച്ച് സ്മൃതി പറഞ്ഞത്. "ക്യോൻകി സാസ് ബീ കബീ ബഹുഥീ യിൽ അഭിനയിച്ചു തുടങ്ങിയതിന്റെ ആദ്യ വർഷം 1800 ആയിരുന്നു എനിക്ക് ലഭിച്ചത്. പിന്നീട് ഞാൻ വിവാഹിതയായപ്പോൾ എനിക്കും സുബിനുമായി 30,000 രൂപ ലഭിച്ചു" സ്മൃതി പറയുന്നു. ഞാൻ ഓട്ടോയിൽ വരുന്നതു കണ്ട് ബുദ്ധിമുട്ട് തോന്നിയിട്ട് എന്റെ മേക്കപ്പ്മാൻ പോലും എന്നോട് കാർ വാങ്ങാൻ പറഞ്ഞു സ്മൃതി കൂട്ടിച്ചേർത്തു.

സെറ്റിൽ ഭക്ഷണം, പാനീയം എന്നിവ പ്രവേശിപ്പിക്കില്ലെന്നതായിരുന്നു നിർമാതാവ് ശോഭയുടെ നിയമമെന്ന് സ്മൃതി പറയുന്നു. ഉപകരണങ്ങൾക്കു കേടുവരാതിരിക്കാനായിരുന്നു ആ നിയമം. അഭിനേതാക്കൾക്ക് ചായ കുടിക്കാനുള്ള അനുവാദം നൽകിയാലും അണിയപ്രവർത്തകർക്ക് അതു ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അണിയറപ്രവർത്തകരായ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി പുറത്തുപോകുമായിരുന്നെന്നും സ്മൃതി കൂട്ടിച്ചേർത്തു.

തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് അവർ സീരിയലിൽ അവതരിപ്പിച്ചിരുന്നത്. 2003 ലാണ് സ്മൃതി ഭാരതീയ ജനത പാർട്ടിയിൽ അംഗത്വമെടുത്തത്.

Advertisment
Smriti Irani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: