scorecardresearch

Sixty years of Kamal Haasan: 'കളത്തൂർ കണ്ണമ്മ' മുതൽ 'വിശ്വരൂപം' വരെ: കമലിസത്തിന്റെ അറുപത് വർഷങ്ങൾ

സിനിമയിൽ കമൽ ഹാസന് ഇന്ന് ഷഷ്ടിപൂർത്തി

സിനിമയിൽ കമൽ ഹാസന് ഇന്ന് ഷഷ്ടിപൂർത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kamal haasan, 61 years of kamalism, Kamal Haasan first film

Sixty years of Kamal Haasan: അറുപതു വർഷങ്ങൾക്കപ്പുറം ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പം 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആറു വയസ്സുകാരൻ, ഇന്ത്യൻ സിനിമയ്ക്ക് ഇന്നവൻ 'ഉലകനായകന്‍' ആണ്. ആറു വയസ്സുള്ള ആ കുട്ടിയിൽ നിന്നും ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭയായി, പകരക്കാരനില്ലാത്ത താരസാന്നിധ്യമായി ഉയർന്ന അപൂർവ്വ വ്യക്തിത്വമാണ് കമൽഹാസൻ.

Advertisment

കമൽ ഹാസൻ അരങ്ങേറ്റം കുറിച്ച 'കളത്തൂർ കണ്ണമ്മ' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 60 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഒരർത്ഥത്തിൽ അത് കമൽഹാസന്റെ സിനിമാ അരങ്ങേറ്റത്തിന്റെതും ഷഷ്ടിപൂർത്തിയാണ്. ഇന്ത്യൻ സിനിമയിൽ 60 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമൽഹാസൻ.

അഭിനയത്തിൽ മാത്രമല്ല സിനിമയുടെ സകല രംഗങ്ങളിലും തിളങ്ങാൻ ഈ അറുപതുവർഷങ്ങൾക്കിടയിൽ കമൽഹാസനു സാധിച്ചു. സംവിധായകൻ, നിർമ്മാതാവ്, കൊറിയോഗ്രാഫർ, ഗായകൻ, ഗാനരചയിതാവ് എന്നു തുടങ്ങി ഉലകനായൻ കൈ വയ്ക്കാത്ത മേഖലകളില്ലെന്നു തന്നെ പറയാം. 1954 നവംബര്‍ 7നാണ് അഭിഭാഷകനായ ടി.ശ്രീനിവാസന്റെയും രാജലക്ഷ്മി അമ്മാളുടേയും മകനായി കമലഹാസന്‍ ജനിച്ചത്. 'കളത്തൂർ കണ്ണമ്മ'യിലൂടെ അരങ്ങേറ്റം കുറിച്ച കമൽ പിന്നീട് മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷാചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 'കളത്തൂർ കണ്ണമ്മ'യിലെ അഭിനയത്തിന് പ്രസിഡന്റിന്റെ കയ്യിൽ നിന്നും ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സ്വർണമെഡലും കമൽഹാസൻ സ്വന്തമാക്കി. എ ഭീം സിങ്ങ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

Advertisment

രണ്ടാം വരവിൽ 'അപൂര്‍വ്വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെ കമൽ നായകനായി എത്തി. തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസൻ ഈ സിനിമയിൽ ചെയ്തത്. തമിഴിലും മലയാളത്തിലും മാത്രമല്ല, തെലുങ്കിലും കന്നഡസിനിമയിലും ഹിന്ദിയിലുമെല്ലാം കമൽഹാസൻ തന്റെ കഴിവ് തെളിയിക്കുകയും ജനപ്രീതി നേടുകയും ചെയ്തു.

Kamal Haasan, Kamal Hassan, കമൽഹാസൻ, കമലഹാസൻ, Sixty Years of Kamalism, 60 Years of Kamal Haasan, 60th anniversary of Kalathur Kannamma,, കളത്തൂർ കണ്ണമ്മ, Kamal Haasan films, Kamal Haasan awards, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലു തവണയാണ് കമൽ ഹാസനെ തേടിയെത്തിയത്. 1983-ൽ 'മൂന്നാം പിറൈ' എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം. മണിരത്നം സംവിധാനം ചെയ്ത 'നായകൻ' കമൽഹാസനെ അതിപ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്കാരവും കമൽഹാസൻ നേടി. 19 ഫിലിംഫെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ ഏറെ ബഹുമതികൾക്കും കമൽ അർഹനായി. 1990-ൽ പത്മശ്രീ നൽകി രാജ്യം കമൽഹാസനെ ആദരിച്ചു.

മൗലികമായ നിരവധി പരീക്ഷണങ്ങൾ ചലച്ചിത്രലോകത്തിന് കമൽഹാസന്റെ സംഭാവനകളാണ്. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച 'അവ്വൈ ഷണ്മുഖി', ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങി ഏറെ പരീക്ഷണചിത്രങ്ങളാണ് കമൽ ഹാസൻ സിനിമാലോകത്തിന് സംഭാവന നൽകിയത്.

Read more: സേനാപതി മടങ്ങിയെത്തുന്നു, കമൽഹാസന്റെ ‘ഇന്ത്യൻ 2’ വിന്റെ ചിത്രീകരണം തുടങ്ങി

Indian Cinema Kamal Haasan Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: