/indian-express-malayalam/media/media_files/uploads/2021/10/Sithara-Krishnakumar.jpg)
സിതാര കൃഷ്ണകുമാർ എന്ന മലയാളത്തിന്റെ പ്രിയ ഗായികയെ ഇഷ്ടമില്ലാത്ത സംഗീതാസ്വാദകർ ഉണ്ടാകില്ല. താനൊരു പാട്ടുകാരി മാത്രമല്ല മികച്ച ഡാൻസർ കൂടിയാണെന്ന് വീണ്ടും തെളിയിക്കുകയാണ് സിതാര ഇപ്പോൾ. തരുണി എന്ന ആൽബവുമായി എത്തിയിരിക്കുകയാണ് സിതാര.
പാട്ടിനൊപ്പം മനോഹരമായി ചുവടുവെയ്ക്കുന്ന സിതാരയെ ആണ് വീഡിയോയിൽ കാണാനാവുക.
സിതാരയുടെ നൃത്തത്തിലെ മികവിനെയും ഗ്രേസിനെയുംഅഭിനന്ദിക്കുകയാണ് ആരാധകർ ഇപ്പോൾ.
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുള്ള ഈ ഗായിക ഒരു സകലകലാവല്ലഭ തന്നെയാണെന്ന് പലകുറി തെളിയിട്ടു കഴിഞ്ഞു. പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആല്‍ബത്തിലെ അഭിനയവും എല്ലാമായി എപ്പോഴും ക്രിയേറ്റീവ് ആണ് സിതാര.
Read more: സയനോരയ്ക്ക് പിന്തുണയുമായി സിതാരയും കൂട്ടുകാരികളും; വൈറലായി ഡാൻസ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.