വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ഗായികയാണ് സയനോര ഫിലിപ്പ്. സിനിമയിൽ വലിയൊരു സൗഹൃദ കൂട്ടം തന്നെയുണ്ട് സയനോരയ്ക്ക്. ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന തുടങ്ങിയവർ സയനോരയുടെ ഉറ്റ സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഇവർ ഒത്തുകൂടാറുണ്ട്.
കഴിഞ്ഞ ദിവസം ചങ്ങാതിമാരുമായി ഒത്തുകൂടിയപ്പോൾ പകർത്തിയ വീഡിയോയും ചിത്രങ്ങളും സയനോര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെ സയനോരയുടെ വസ്ത്രത്തെ വിമർശിച്ച് ചിലർ കമന്റ് ചെയ്തിരുന്നു.
വിമർശകർക്ക് സയനോര മറുപടി നൽകിയത് അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ്. ഇപ്പോഴിതാ, സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും. “എന്റെ എല്ലാ രത്നങ്ങളും ഒരു ഫ്രെയിമിൽ. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, എന്റെ പെൺകുട്ടികൾ,” എന്നീ ക്യാപ്ഷനോടെ സയനോര തന്നെയാണ് സിതാരയുടെയും കൂട്ടുകാരികളുടെയും ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സായാ… എല്ലാ പെൺകുട്ടികൾക്കും സ്നേഹം,”എന്നാണ് വീഡിയോയ്ക്ക് അവസാനം സിതാര കുറിക്കുന്നത്.
അഭിനേത്രികളായ ഭാവവ, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി തുടങ്ങിയവർക്ക് ഒപ്പമായിരുന്നു സയനോരയുടെ ഡാൻ. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവച്ചത്.
Read more: ബിക്കിനിയിൽ വരുമോയെന്ന് ചോദിച്ചയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയനോര