scorecardresearch

'നീ മുകിലോ...' ചേര്‍ന്നു പാടി സിതാരയും മകളും

വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തി. 'എന്റെ ഉയിരും ഉയിരിന്റെ ഉയിരും' എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരിക്കുന്നത്.

വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തി. 'എന്റെ ഉയിരും ഉയിരിന്റെ ഉയിരും' എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
Sithara Krishnakumar, Uyare, Nee Mukilo, iemalayalam

Uyare song video goes viral: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പാര്‍വ്വതി മുഖ്യ കഥാപാത്രമായെത്തിയ ചിത്രം 'ഉയരെ' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം എത്തുന്നതിനും എത്രയോ മുമ്പാണ് അണിയറ പ്രവര്‍ത്തകര്‍ സിതാരയും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച 'നീ മുകിലോ' എന്ന ഗാനം യൂടൂബില്‍ റിലീസ് ചെയ്തത്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Read More:പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഗായിക സിതാര ചിലങ്കയണിഞ്ഞപ്പോള്‍

Advertisment

ഇപ്പോഴിതാ സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ഒരുമിച്ച് ഈ ഗാനം ആലപിച്ചിരിക്കുന്നു. ഇതിന്റെ വീഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയെക്കാള്‍ ഭാവങ്ങളാണ് മകളുടെ മുഖത്ത്, അമ്മയ്ക്ക് മുകളില്‍ നല്ല പാട്ടുകാരിയാകാന്‍ സാധിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരുക്കുന്നത്.

ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തി. 'എന്റെ ഉയിരും ഉയിരിന്റെ ഉയിരും' എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

Read More: കണ്‍കള്‍ നീയേ... ശിശുദിന സമ്മാനവുമായി സിതാരയും മകള്‍ സാവന്‍ ഋതുവും

publive-image

സിതാര പാടി അഭിനയിച്ച കവര്‍ വേര്‍ഷനില്‍ സിതാരയ്ക്കൊപ്പം മകള്‍ സാവന്‍ ഋതുവും എത്തിയിരുന്നു. തന്റെ പാട്ടുകളില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഈ ഗാനം എന്നാണ് പാട്ടിനെക്കുറിച്ച് സിതാര തന്നെ പറഞ്ഞിരിക്കുന്നത്.

ഉയരെയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോഴേ മികച്ച അഭിപ്രായങ്ങളായിരുന്നു പാട്ടിനെ കുറിച്ച്. പിന്നീടാണ് വീഡിയോ പുറത്തിറങ്ങിയത്. ഏപ്രില്‍ 26ന് റിലീസ് ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിക്കു പുറമെ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരുമുണ്ട്.

Sithara Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: