സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനം മതി ഗായിക സിതാര കൃഷ്ണകുമാറിനെ മലയാളികള്‍ എന്നും ഓര്‍ക്കാന്‍. പാട്ടുകളിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ സിതാര ഒരു നര്‍ത്തകി കൂടിയാണ്. ഗുരുസമര്‍പ്പണമായി പത്തുവര്‍ഷങ്ങള്‍ക്കു ശേഷം സിതാര കാലില്‍ ചിലങ്കയിണിഞ്ഞിരിക്കുകയാണ്.

ശ്രീ ഗുരുഭ്യോ നമഃ എന്ന മ്യൂസിക് വീഡിയോയ്ക്കു വേണ്ടിയാണ് സിതാര വീണ്ടും നര്‍ത്തികയായത്. ‘വിഘ്‌നേശം’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും സിതാര തന്നെയാണ്. മഞ്ജുവാര്യരാണ് വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

മാധവന്‍ കിഴക്കൂട്ടിന്റെ വരികള്‍ക്ക് ബിനീഷ് ഭാസ്‌കരനാണ് സംഗീതം നല്‍കിയിക്കുന്നത്. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് കലാമണ്ഡലം ശ്രുതിയാണ്.

മുമ്പ് സിതാരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ‘കണ്‍കള്‍ നീയേ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിതാര തന്നെ പാടിയ ഗാനമാണ് കണ്‍കള്‍ നീയേ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook