scorecardresearch

പാട്ടും ഡാന്‍സും മാത്രമല്ല, ടിക് ടോക്കും വഴങ്ങും സിതാരയ്ക്ക്

വടക്കുനോക്കിയന്ത്രം എന്ന പ്രശസ്ത ശ്രീനിവാസന്‍ ചിത്രത്തിലെ മാമുക്കോയയും ശ്രീനിവാസനും സ്റ്റുഡിയോയില്‍ വച്ചുള്ള സംഭാഷണമാണ് സിതാരയും ബിജീഷും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

വടക്കുനോക്കിയന്ത്രം എന്ന പ്രശസ്ത ശ്രീനിവാസന്‍ ചിത്രത്തിലെ മാമുക്കോയയും ശ്രീനിവാസനും സ്റ്റുഡിയോയില്‍ വച്ചുള്ള സംഭാഷണമാണ് സിതാരയും ബിജീഷും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
Sithara Krishnakumar

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് സിതാര. മലയാളത്തിന്റെ അമ്പിളിച്ചന്തം. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുള്ള ഈ ഗായിക ഒരു സകലകലാവല്ലഭ തന്നെയാണെന്ന് പലകുറി തെളിയിട്ടു കഴിഞ്ഞു.

Advertisment

പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആല്‍ബത്തിലെ അഭിനയവും എല്ലാം കഴിഞ്ഞ് ഇക്കുറി സിതാര എത്തിയിരിക്കുന്നത് ടിക് ടോക്കിലേക്കാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷിനൊപ്പമാണ് സിതാര തന്റെ ആദ്യ ടിക് ടോക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വടക്കുനോക്കിയന്ത്രം എന്ന പ്രശസ്ത ശ്രീനിവാസന്‍ ചിത്രത്തിലെ മാമുക്കോയയും ശ്രീനിവാസനും സ്റ്റുഡിയോയില്‍ വച്ചുള്ള സംഭാഷണമാണ് സിതാരയും ബിജീഷും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

കൈനിറയെ പാട്ടുകളാണ് സിതാരയ്ക്ക്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലെ 'കാത്തു കാത്തെന്‍ മിഴികളില്‍' എന്ന ഗാനവും കുമ്പളങ്ങി നൈറ്റ്‌സിലെ 'ചെരാതുകള്‍' എന്ന ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More: പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഗായിക സിതാര ചിലങ്കയണിഞ്ഞപ്പോള്‍

പാട്ടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സിതാര നവരാത്രിയോട് അനുബന്ധിച്ച് പുറത്തിറക്കിയ ശ്രീ ഗുരുഭ്യോ നമഃ എന്ന കവര്‍ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്തവും ആലാപനവും സിതാര തന്നെയായിരുന്നു. പത്തു വര്‍ഷത്തിനു ശേഷം സിതാര ചിലങ്ക അണിയുക കൂടിയായിരുന്നു.

Sithara Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: