/indian-express-malayalam/media/media_files/uploads/2019/11/sithara.jpg)
മലയാളികളുടെ പ്രിയഗായികയാണ് സിതാര കൃഷ്ണകുമാർ. ചെരാതുകൾ, നീ മുകിലോ, മോഹ മുന്തിരി തുടങ്ങി ഒന്നിനു പുറകേ ഒന്നായി ഹിറ്റ് ഗാനങ്ങളുമായി ഈ വർഷം സിതാരയുടേതായിരുന്നു. ഇടയ്‌ക്കൊക്കെ അമ്മയോടൊപ്പം മകൾ സാവൻ ഋതുവും പാട്ടുപാടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കുറി തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സിതാര പങ്കുവച്ചിരിക്കുന്നത്.
Read More: അമ്മ പുലിയാണെങ്കിൽ മകൾ പുപ്പുലി; 'ജാതിക്കാ തോട്ടം' പാടി സിതാരയുടെ സായു
നാലാം വയസിൽ ഔദ്യോഗികമായി സംഗീത പരിശീലനം ആരംഭിച്ച സിതാര, കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം വേദിയിൽ പാടുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
"നാലാം വയസിലാണ് ഞാൻ ഔദ്യോഗികമായി സംഗീത പരിശീലനം ആരംഭിച്ചത്. പരിശീലനവും, വേദനയും, വിയർപ്പും, ദാഹവും, ശ്രദ്ധയും, ധ്യാനവും, ശിക്ഷകളും തിരുത്തലുകളുമായി മനോഹരമായ ഒരു അധ്യാപക-വിദ്യാർഥി യാത്രയായിരുന്നു അത്. നമ്മുടെ അവസാന ശ്വാസത്തിൽ മാത്രം അവസാനിക്കുന്ന സ്വയം തിരുത്തലുകളുടെ ഒരു യാത്രയാണിത്," ചിത്രത്തോടൊപ്പം സിതാര കുറിച്ചു.
View this post on InstagramA post shared by Sithara Krishnakumar (@sitharakrishnakumar) on
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി ഗാനരംഗത്തേക്ക് സിതാര എത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 2012ലും (സെല്ലുലോയ്ഡ്), 2017ലും (വിമാനം) മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us