ഒന്നിനു പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുന്നത് ഒരു ശീലമാക്കി മാറ്റിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. അതും ഓരോന്നും മറ്റൊന്നിൽ നിന്ന് അങ്ങേയറ്റം വ്യത്യസ്തം. ഏതു പാട്ടും സിതാരയുടെ കൈയിൽ ഭദ്രമാണ്. പറഞ്ഞു വന്നത് സിതാരയെക്കുറിച്ചാണെങ്കിലും പറയാനുള്ളത് മകൾ സാവൻ ഋതു എന്ന സായുവിനെ കുറിച്ചാണ്. അമ്മ പുലിയാണെങ്കിൽ മകൾ പുപ്പുലിയാണ്.

Read More: എസ്‍‌പിബിക്കൊപ്പം പാടി വേദിയിൽ പൊട്ടിക്കരഞ്ഞ് മലയാളി ഗായിക

സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ സായുവിന്റെ ഒരു പാട്ട് പങ്കുവച്ചിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടുന്ന സായുവിന്റെ വീഡിയോ ആയിരുന്നു അത്.

Read More: ‘പുലരിപ്പൂ പോലെ ചിരിച്ചും’… വീണ്ടും മകൾക്കൊപ്പം സിതാരയുടെ പാട്ട്

ആസ്വദിച്ച് പാട്ടിൽ നന്നായി മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതാദ്യമായല്ല പാട്ടുമായി സായു സോഷ്യൽ മീഡിയയിൽ മുഖം കാണിക്കുന്നത്. അടുത്തിടെ സിതാരയോടൊപ്പം യാത്രയിൽ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് ഇരുവരും ചേർന്ന് പാടിയത് ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ഗാനമാണ് ‘പുലരിപ്പൂ പോലെ ചിരിച്ചും’. സുജേഷ് ഹരി രചിച്ച ഗാനത്തിന് സംഗീതം നൽകിയത് വിശ്വജിത്താണ്.

അതിനും മുമ്പ് ‘ഉയരെ’യിലെ ഗോപി സുന്ദർ ഈണമിട്ട സിതാരയും വിജയ് യേശുദാസും ചേർന്നാലപിച്ച ‘നീ മുകിലോ’ പാടി സായു സോഷ്യൽ മീഡിയയുട കൈയടി നേടിയിരുന്നു.

Read More: ഭക്തർക്കൊപ്പം 480 കിലോമീറ്റർ സഞ്ചരിച്ച് തെരുവുനായ ശബരിമലയിൽ

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

സിതാര പാടി അഭിനയിച്ച കവര്‍ വേര്‍ഷനില്‍ സിതാരയ്ക്കൊപ്പം മകള്‍ സാവന്‍ ഋതുവും എത്തിയിരുന്നു. തന്റെ പാട്ടുകളില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഈ ഗാനം എന്നാണ് പാട്ടിനെക്കുറിച്ച് സിതാര തന്നെ പറഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook