scorecardresearch

അമ്മയുറങ്ങുമ്പോൾ; കെപിഎസി ലളിതയുടെ ഓർമയിൽ സിദ്ധാർത്ഥ്

അമ്മയുടെ ഓർമകൾ പങ്കിട്ടുകൊണ്ട് മകൻ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്

അമ്മയുടെ ഓർമകൾ പങ്കിട്ടുകൊണ്ട് മകൻ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
KPAC Lalitha, Sidharth Bharathan, KPAC Lalitha Death

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത വിട പറഞ്ഞിട്ട് ഇന്നേക്ക് 16 ദിവസം പൂർത്തിയാവുകയാണ്. കെ പി എ സി ലളിതയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് സംസ്ക്കരിച്ചത്. 

Advertisment

അമ്മയുടെ ഓർമകൾ പങ്കിട്ടുകൊണ്ട് മകൻ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കെപിഎസി ലളിതയുടെ ഓർമകൂടീരത്തിന്റെ ചിത്രമാണിത്. പ്രിയപ്പെട്ട അഭിനേത്രിയുടെ ഓർമകളിൽ പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

"ഇപ്പോഴും ലളിതാമ്മയുടെ മരണം ഉൾക്കൊള്ളാനാവുന്നില്ല. കാരണം നമ്മൾ കാണുന്ന മലയാള സിനിമകളിലെല്ലാം ലളിതാമ്മ ഉണ്ടാകും. നമ്മുടെയൊക്കെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞ് പോവുന്ന വേദനയാണ് ലളിതാമ്മയുടെ മരണം എനിക്ക് സമ്മാനിച്ചത്. ലളിതാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു," എന്നാണ് ഒരു ആരാധകൻ കുറിക്കുന്നത്.

Read more: കഥ പറയുന്ന ലളിത

Kpac Lalitha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: