scorecardresearch

Lucifer Trailer Response: സിനിമയ്ക്കായി ജനിച്ചവന്‍: സംവിധാന രംഗത്തേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് സിദ്ധാര്‍ഥ്

എനിക്കിത് നേരത്തെ അറിയാമായിരുന്നു.  ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍.  'ലൂസിഫര്‍' അതിമനോഹരമായിരിക്കുന്നു.  കാത്തിരിക്കാന്‍ വയ്യടാ മോനേ

എനിക്കിത് നേരത്തെ അറിയാമായിരുന്നു.  ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍.  'ലൂസിഫര്‍' അതിമനോഹരമായിരിക്കുന്നു.  കാത്തിരിക്കാന്‍ വയ്യടാ മോനേ

author-image
Entertainment Desk
New Update
lucifer trailer, lucifer trailer release date, lucifer trailer malayalam release date, prithviraj lucifer, prithviraj sukumaran, mohanlal lucifer, manju warrier, tovino thomas, tovino thomas in lucifier, mohanlal in lucifer, manju warrier in lucifer, prithviraj sukumaran directorial debut, lucifer malayalam movie, malayalam cinema, ലൂസിഫർ, മോഹൻലാൽ, ലൂസിഫർ റിലീസ്, ലൂസിഫർ ട്രെയിലർ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, entertainment news, Indian Express Malayalam, iemalayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ഐഇ മലയാളം

Lucifer Trailer Response: മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' ട്രെയിലര്‍ റിലീസ് ചെയ്തു.  മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.  3 മിനിട്ടും 21 സെക്കന്റുകളും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തു രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ രണ്ടു ലക്ഷത്തോളം വ്യൂസ് ആയിക്കഴിഞ്ഞു.

Advertisment

Read More: Lucifer Official Trailer Launch: 'അങ്ങനെ ഒരുനാള്‍ ദെെവം മരിച്ചു'; ലാലേട്ടന്റെ വിവരണവുമായി 'ലൂസിഫർ' ട്രെയിലർ

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതോടൊപ്പം സിനിമാ മേഖലയില്‍ നിന്നും പല പ്രമുഖരും പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ട്രെയിലര്‍ ആവേശത്തോടെ പങ്കു വച്ചിട്ടുണ്ട്.  തമിഴ് സിനിമാ താരമായ സിദ്ധാര്‍ഥ് ട്വിറ്റെറില്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.

"എനിക്കിത് നേരത്തെ അറിയാമായിരുന്നു.  ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍.  'ലൂസിഫര്‍' ട്രെയിലര്‍ അതിമനോഹരമായിരിക്കുന്നു.  കാത്തിരിക്കാന്‍ വയ്യടാ മോനേ.  മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്, അതും തക്കതായ കാരണങ്ങള്‍ കൊണ്ട് തന്നെ.", 'ലൂസിഫര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തു കൊണ്ട് സിദ്ധാര്‍ഥ് ട്വിറ്റെറില്‍ കുറിച്ചു.

Advertisment

മാര്‍ച്ച്‌ 28ന് ചിത്രം റിലീസ് ചെയ്യാന്‍ ഏഴു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിരിക്കുന്നത്. മോഹലാലിന്റെ വിവരണത്തോടെയാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് വ്യക്തമാക്കുന്നതാണ് മോഹന്‍ലാലിന്‍റെ വിവരണം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും 'ലൂസിഫർ' എന്നുറപ്പാണ്. ആരാധകരുടെ ആവേശം വാനോളം ഉയർത്താന്‍ വേണ്ടതെല്ലാം ട്രെയിലറിലുണ്ട്.

ഇരുപത്തിയാറു നാളുകളിലായി റിലീസ് ചെയ്യപ്പെട്ട ‘ലൂസിഫർ’ ക്യാരക്റ്റർ പോസ്റ്ററുകൾ നൽകിയ ഉദ്വേഗവും ആവേശവും വർധിപ്പിക്കുകയാണ് പുതിയ ട്രെയിലറും. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

'ലൂസിഫര്‍' മാര്‍ച്ച്‌ 28ന് തിയേറ്ററുകളില്‍ എത്തും.

Read more: പൃഥ്വി ഒപ്പിട്ട തൊപ്പിയണിഞ്ഞ് സുപ്രിയയും അല്ലിയും; ‘ലൂസിഫര്‍’ തൊപ്പികള്‍ എവിടെ കിട്ടുമെന്ന് ആരാധകര്‍

Mohanlal Sidharth Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: