ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫര്‍’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹന്‍ലാല്‍ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതാ സംവിധായകന്റെ മകളും ഭാര്യയും ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുന്നു. ലൂസിഫറിന്റെ ‘എല്‍’ എന്ന അക്ഷരം പ്രിന്റ് ചെയ്ത് പൃഥ്വിയുടെ ഒപ്പിട്ട തൊപ്പികളുമണിഞ്ഞാണ് സുപ്രിയയും അലംകൃതയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ തൊപ്പികള്‍ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകര്‍.

View this post on Instagram

#L My leading ladies

A post shared by Prithviraj Sukumaran (@therealprithvi) on

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണോ ഇമോഷണല്‍ ത്രില്ലറാണോ തുടങ്ങിയ ചര്‍ച്ചകളും സജീവമാണ്. ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ സസ്പെന്‍സ് സ്വഭാവം നിലനിര്‍ത്തുകയാണ്.

Read More: ഇരുപത്തിയാറാം നാളിൽ അവൻ അവതരിച്ചു: ‘ലൂസിഫറായി’ ലാലേട്ടൻ

View this post on Instagram

Lucifer! ComingSoon

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read More: ‘മധുരരാജ’യുടെ ടീസറും ‘ലൂസിഫർ’ ട്രെയിലറും മാർച്ച് 20ന്

ചിത്രത്തെ കുറിച്ച് സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ക്കെല്ലാം വലിയ പ്രതീക്ഷകളാണുള്ളത്. വളരെ അക്ഷമയിലാണ് പ്രേക്ഷകര്‍ ‘ലൂസിഫറി’നായി കാത്തിരിക്കുന്നത്. ആ അക്ഷമയില്‍ നിന്നു തന്നെയാവാം തന്റേതായ രീതിയില്‍ ‘ലൂസിഫറി’ന്റെ കഥകള്‍ വ്യാഖാനിക്കുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ് പല സോഷ്യല്‍ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫര്‍’ വിവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹന്‍ലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇന്‍ട്രോ സീന്‍’ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ട് പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തായിരുന്നു മോഹന്‍ലാല്‍ ‘ലൂസിഫറി’നെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.

ഏറെനാളായി സംവിധാന മോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേര്‍ന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ”ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാന്‍ എന്ന ചിത്രത്തില്‍ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ വൈകിട്ട് ഇരിക്കുമ്പോള്‍ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടര്‍? എന്നു ഞാന്‍ ചോദിച്ചു. ആ സംഭാഷണത്തില്‍ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫര്‍’ എന്ന ടൈറ്റില്‍ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുന്‍പ് അനൗണ്‍സ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റില്‍ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റില്‍ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റില്‍ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook